പക്ഷാഘാതം, അന്ധത: രോഗികളെ അതിമാനുഷരാക്കുമോ മസ്കിന്‍റെ ന്യൂറലിങ്ക്?

ഇലോൺ മസ്കിന്‍റെ ന്യൂറലിങ്ക് ആറു തരത്തിൽ മനുഷ്യരെ അതിമാനുഷരാക്കി മാറ്റുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
New reports suggest Elon Musk's Neurolink will turn humans into superhumans in six ways

ഇലോൺ മസ്കിന്‍റെ ന്യൂറലിങ്ക് ആറു തരത്തിൽ മനുഷ്യരെ അതിമാനുഷരാക്കി മാറ്റുമെന്നാണ് പുതിയ റിപ്പോർട്ടുകൾ

symbolic 

Updated on

ഇലോൺ മസ്കിന്‍റെ ന്യൂറലിങ്ക് ആറു തരത്തിൽ മനുഷ്യരെ അതിമാനുഷരാക്കി മാറ്റുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. മനുഷ്യ തലച്ചോറിൽ ഘടിപ്പിക്കുന്ന ഈ ന്യൂറലിങ്ക് ചിപ്പിന് പക്ഷാഘാതം ബാധിച്ചവരിലെ ചലനത്തെ പുന:സ്ഥാപിക്കുന്നതിനും ഓർമശക്തി വർധിപ്പിക്കുന്നതിനും സഹായിക്കാനാകും. മനുഷ്യ തലച്ചോറിനെ എഐയുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യവും ന്യൂറലിങ്ക് ചിപ്പ് ഉപയോഗത്തിലൂടെ ലക്ഷ്യം വയ്ക്കുന്നു. അനതിവിദൂര ഭാവിയിൽ മനുഷ്യർ ഇടപഴകുന്ന രീതിയിൽ തന്നെ അടിമുടി മാറ്റം വരുത്താൻ ന്യൂറ ലിങ്കിനു സാധിക്കുമെന്നാണ് ശാസ്ത്ര ലോകത്തിന്‍റെ പ്രത്യാശ.

ന്യൂറലിങ്കെന്നാൽ...

പ്രകൃതിനിർമിതമായ മനുഷ്യ തലച്ചോറിനെ മനുഷ്യനിർമിതമായ കംപ്യൂട്ടറുകളുമായി ബന്ധിപ്പിക്കുക...അതാണ് ന്യൂറലിങ്കിന്‍റെ ലക്ഷ്യം. 2025ൽ ന്യൂറലിങ്ക് അതിന്‍റെ ഉപകരണം ഒൻപതാമത്തെ വ്യക്തിയിൽ ഘടിപ്പിച്ചതായി അവരുടെ വെബ്സൈറ്റ് പറയുന്നു. ചിപ്പ് മസ്തിഷ്ക സിഗ്നലുകൾ വായിക്കുകയും ഉപയോക്താക്കളെ അവരുടെ ചിന്തകൾ മാത്രമുപയോഗിച്ച് ഉപകരണങ്ങൾ നിയന്ത്രിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. വൈകല്യമുള്ളവരെ സഹായിക്കുക എന്നതാണ് ന്യൂറലിങ്കിന്‍റെ ലക്ഷ്യം. കൂടുതലായും ആരോഗ്യമേഖലയിലെ ആവശ്യങ്ങൾക്കായാണ് ന്യൂറലിങ്ക് രൂപഘടന ചെയ്തിരിക്കുന്നതു തന്നെ.

പക്ഷാഘാതത്തിനും അന്ധതയ്ക്കും:

നഷ്ടപ്പെട്ട ചലനവും ഇന്ദ്രിയങ്ങളും പുന:സ്ഥാപിക്കുക എന്നാണ് ന്യൂറലിങ്ക് ചിപ്പ് ഘടിപ്പിക്കുന്നതിലൂടെ ഉന്നം വയ്ക്കുന്ന വലിയൊരു ലക്ഷ്യം. പക്ഷാഘാതം ബാധിച്ചവരെ ചിന്തയിലൂടെ കംപ്യൂട്ടർ ഉപയോഗിക്കാൻ ന്യൂറലിങ്കിന്‍റെ ബ്രെയിൻ ചിപ്പ് ഇതിനകം വിജയകരമായി സഹായിച്ചു തുടങ്ങിയിട്ടുണ്ട്. അന്ധർക്ക് കാഴ്ച നൽകുന്നതിനും ഈ ന്യൂറലിങ്ക് ചിപ്പ് പരീക്ഷിച്ചു വരുന്നു. ഭാവിയിൽ സൃഷ്ടിക്കപ്പെടുന്ന ന്യൂറലിങ്ക് ചിപ്പുകൾ സമ്പൂർണ ശരീര ചലനം തന്നെ പുന:സ്ഥാപിച്ചേക്കാമെന്നും വിദഗ്ധ നിരീക്ഷണം. ഗുരുതരമായ പരിക്കേറ്റോ രോഗം മൂലമോ നഷ്ടപ്പെട്ട കഴിവുകൾ വീണ്ടെടുക്കാൻ ഈ ന്യൂറലിങ്ക് ചിപ്പ് ദശലക്ഷക്കണക്കിന് ആളുകളെയാണ് സഹായിക്കുന്നത്.

അതിവേഗം ബ്രെയിൻ-മെഷീൻ ആശയവിനിമയവും:

മനുഷ്യ മസ്തിഷ്കത്തിന്‍റെ ഏതൊരു സിഗ്നലും വായിക്കാൻ പോന്ന ആയിരത്തിലധികം ചാനലുകളാണ് ന്യൂറലിങ്കിനുള്ളത്. ഇവയുപയോഗിച്ച് ന്യൂറലിങ്ക് ചിപ്പ് ഉപയോക്താക്കളെ ചിന്തിച്ചു കൊണ്ട് കൈകളില്ലാതെ ഗാഡ്ജെറ്റുകൾ ടൈപ്പ് ചെയ്യാനും ബ്രൗസ് ചെയ്യാനും നിയന്ത്രിക്കാനും അനുവദിക്കുന്നു. മിനിറ്റിൽ 25 വാക്കുകൾ എന്ന വേഗതയിൽ ടൈപ്പ് ചെയ്യുന്ന കുറച്ച് ഉപയോക്താക്കളേയുള്ളു ഇന്ന്. എന്നാൽ വേഗതയേറിയതും കൂടുതൽ സ്വാഭാവികവുമായ നിയന്ത്രണവുമായി പരിഷ്കരിച്ച പതിപ്പ് ഉടനെത്തുമെന്നാണ് മസ്ക് പറയുന്നത്. തന്നെയല്ല ഭാവിയിലെ അപ്ഗ്രേഡുകൾ ചിന്തയുടെ വേഗതയിൽ മെഷീനുകളുമായി "സംസാരിക്കാൻ ' നിങ്ങളെ അനുവദിക്കും എന്നാണ് മസ്ക് ലോകത്തോടു പറയുന്നത്.

അൽഹൈമേഴ്സിനു പരിഹാരമോ?

മനുഷ്യന്‍റെ ഓർമശക്തിയും പഠനവും വർധിപ്പിക്കുന്നതിനാണ് മസ്കിന്‍റെ ന്യൂറലിങ്ക് ലക്ഷ്യമിടുന്നത്. ഭാവിയിലെ ചിപ്പുകൾ ഉപയോക്താക്കളെ വിവരങ്ങൾ തൽക്ഷണം ഓർമിക്കാനോ അല്ലെങ്കിൽ ഒരു ഭാഷ പഠിക്കുകയോ ഡൗൺലോഡ് ചെയ്യാനുള്ള കഴിവു പോലുള്ളവ മറ്റുള്ളവരിലേയ്ക്കു നേരിട്ടു കൈമാറാനോ അനുവദിക്കുമെന്നും മസ്ക് വിശദീകരിക്കുന്നു. ഈ കഴിവുകൾ ഉള്ള ന്യൂറലിങ്ക് ചിപ്പ് കൊണ്ട് ഡിമെൻഷ്യ ഉള്ള ആളുകൾക്ക് മെമ്മറി പിന്തുണയ്ക്കാൻ സാധിക്കുമോ എന്ന പരീക്ഷണത്തിലാണ് ശാസ്ത്രജ്ഞർ.

എഐ, ബ്രെയിൻ-ടു-ബ്രെയിൻ ചാറ്റ് എന്നിവയുമായുള്ള നേരിട്ടുള്ള ലിങ്ക് മനുഷ്യർ സ്മാർട്ട് എഐ പ്രാപ്തമാക്കിയ മെഷീനുകൾക്ക് പിന്നിൽ വീഴാതിരിക്കാൻ കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെടാനും അവരുമായി ആശയവിനിമയം നടത്താനും ന്യൂറലിങ്ക് തങ്ങളെ സഹായിക്കുമെന്നുമാണ് ഇലോൺ മസ്ക് വെളിപ്പെടുത്തിയത്.

ടൈപ്പ് ചെയ്യാതെയോ സംസാരിക്കാതെയോ ആളുകൾക്ക് തലച്ചോറിൽ നിന്നു തലച്ചോറിലേയ്ക്കു സന്ദേശങ്ങളോ ഓർമകളോ അയയ്ക്കാൻ സമീപ ഭാവിയിൽ സാധിക്കുമെന്നും ഇത് ഒരു ദീർഘകാല ലക്ഷ്യമാണെന്നും മസ്ക് അടിവരയിടുന്നു.

മസ്തിഷ്ക രോഗങ്ങൾക്ക് അറുതിയാകുമോ?

മസ്തിഷ്ക രോഗ ചികിത്സയിലും മനുഷ്യരുടെ മാനസികാവസ്ഥയും വേദനയും നിയന്ത്രിക്കുന്നതിലും അപസ്മാരം, പാർക്കിൻസൺസ്, വിഷാദം എന്നിവയയ്ക്ക് പരിഹാരം കണ്ടെത്തുക എന്നിവ ലക്ഷ്യമിട്ടാണ് ന്യൂറലിങ്കിന്‍റെ ആദ്യകാല ഇംപ്ലാന്‍റുകൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഈ ചിപ്പ് തലച്ചോറിന്‍റെ പ്രവർത്തനം നിരീക്ഷിക്കുകയും അപസ്മാരം, വിറയൽ, മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയിലെല്ലാം ഏറ്റവും മികച്ച ചികിത്സ നൽകുന്നതിനോ നിർത്തുന്നതിനോ ചെറിയ പ്രേരണകൾ നൽകാനോ പോന്നതാണ്. കാലക്രമേണ ഡോക്റ്റർമാർ നിശ്ചയിച്ചിട്ടുളള ഇച്ഛാനുസൃത തെറാപ്പിക്കുള്ള ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ തലച്ചോറിന് " സ്വയം നന്നാക്കാൻ' സാധിച്ചേക്കാം എന്നും ഇലോൺ മസ്ക് പ്രതീക്ഷ നൽകുന്നു.

രോഗപീഡകളാൽ വലയുന്ന മനുഷ്യരിൽ നിന്ന് അതിമാനുഷിക ഭാവിയിലേയ്ക്ക് ഇനി അധികം ദൂരമില്ലെന്നതാണ് മസ്കിന്‍റെ ന്യൂറ ലിങ്ക് ചിപ്പ് അപ് ഗ്രഡേഷൻ റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ ചെറിയൊരു വിഭാഗം മനുഷ്യരിൽ പരീക്ഷണാത്മകമായിട്ടുള്ള ന്യൂറലിങ്ക് ബ്രെയിൻ ചിപ്പുകളിൽ നിന്ന് ശസ്ത്രക്രിയാ റോബോട്ടുകൾ, അപ്ഗ്രേഡബിൾ ചിപ്പുകൾ, അതിന്‍റെ കഴിവുകൾ, വളർന്നു വരുന്ന ആഗോള പരീക്ഷണങ്ങൾ എന്നിവയുപയോഗിച്ച് ഈ സാങ്കേതിക വിദ്യ മുന്നേറുകയാണ്. ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു ദിവസം പ്രയോജനം ലഭിക്കുമെന്നാണ് മസ്ക് പ്രതീക്ഷിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com