ഫ്ലോറിഡയ്ക്ക് പുതിയ സെനറ്റർ ആഷ്‌ലി മൂഡി

ഫ്ലോറിഡ സെനറ്റിലെ രണ്ടാമത്തെ വനിതാ സെനറ്ററാണ് ആഷ് ലി മൂഡി
New Senator Ashley Moody
ആഷ് ലി മൂഡി
Updated on

വെസ്റ്റ് പാം ബീച്ച്(ഫ്ലോറിഡ): മാർക്കോ റൂബിയോയ്ക്ക് പകരക്കാരിയായി ഫ്ലോറിഡ അറ്റോർണി ജനറൽ ആഷ്‌ലി മൂഡി സ്റ്റേറ്റ് സെനറ്ററാകും. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്‍റിസ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി.

നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മന്ത്രിസഭയിൽ സ്റ്റേറ്റ് സെക്രട്ടറിയായി റൂബിയോ ചേരുന്ന ഒഴിവിലാണ് ആഷ്ലിയുടെ നിയമനം. അദ്ദേഹത്തിന് പകരക്കാരനായി ഗവർണർ ആരെ തെരഞ്ഞെടുക്കുമെന്ന് ആഴ്ചകളായി ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു.

റൂബിയോയുടെ പകരക്കാരിക്ക് ഡിസാന്‍റിസ് കണ്ടെത്തിയ സവിശേഷത ട്രംപിനൊപ്പം പ്രവർത്തിക്കുന്ന തത്വങ്ങളോട് വിശ്വസ്തതയുള്ള വ്യക്തിയാണ് ആഷ്ലി എന്നതാണ്. അതുകൊണ്ടാണ് അടുത്ത യുഎസ് സെനറ്ററായി അറ്റോർണി ജനറലായ ആഷ്‌ലിയെ തെരഞ്ഞെടുത്തതെന്ന് പ്രഖ്യാപന വേളയിൽ ഗവർണർ പറഞ്ഞു.

അമെരിക്കയിലെ ഏറ്റവും സമർഥയായ പ്രോസിക്യൂട്ടറും ഗർഭച്ഛിദ്രത്തിനും കഞ്ചാവിനുമെതിരേ ശക്തമായ നിലപാടെടുക്കുന്ന നേതാവുമാണ്. ആഷ് ലി മൂഡി. ഫ്ലോറിഡ സെനറ്റിലെ രണ്ടാമത്തെ വനിതാ സെനറ്റർ കൂടിയാകുകയാണ് അവർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com