ബോംബ് ഭീഷണി; ന്യൂയോർക്കിൽ നിന്നു ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം റോമിൽ ഇറക്കി

ഭീഷണി വിശ്വസനീയമല്ലെങ്കിലും, ഡൽഹി വിമാനത്താവളത്തിന്‍റെ പ്രോട്ടോക്കോൾ പ്രകാരം വിമാനം മറ്റെവിടെയെങ്കിലും പരിശോധിച്ച ശേഷം ഡൽഹിയിലിറക്കാൻ ആവശ്യപ്പെടുകയായിരുന്നു
new york-delhi american airline diverted to rome
ബോംബ് ഭീഷണി; ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട അമെരിക്കൻ എയർലൈൻ റോമിൽ ഇറക്കി
Updated on

ന്യൂയോർക്ക്: ന്യൂയോർക്കിൽ നിന്നു ഡൽഹിയിലേക്ക് വന്ന അമെരിക്കൻ എയർലൈൻ വിമാനം സുരക്ഷാ ഭീഷണിയെ തുടർന്ന് റോമിലേക്ക് തിരിച്ചുവിട്ടു. ശനിയാഴ്ച ന്യൂയോർക്കിലെ ജോൺ എഫ്. കെന്ന‍ഡി എയർപോർട്ടിൽ നിന്നാണു വിമാനം പുറപ്പെട്ടത്. തുടർന്ന് ബോംബ് ഭീഷണിയെ തുടർന്ന് വിമാനം ഇറ്റാലിയൻ വ്യോമസേനയുടെ അകമ്പടിയോടെ റോമിലെ വിമാനത്താവളത്തിൽ ഇറങ്ങി.

ഭീഷണി വിശ്വസനീയമല്ലെങ്കിലും, ഡൽഹി വിമാനത്താവളത്തിന്‍റെ പ്രോട്ടോക്കോൾ പ്രകാരം വിമാനം മറ്റെവിടെയെങ്കിലും പരിശോധിച്ച ശേഷം ഡൽഹിയിലിറക്കാൻ ആവശ്യപ്പെടുകയായിരുന്നു.

റോമിൽ എത്തിയപ്പോൾ - ഇറ്റാലിയൻ വ്യോമസേനയുടെ രണ്ട് യൂറോഫൈറ്ററുകൾ വിമാനം പരിശോധിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥർ വീണ്ടും പുറപ്പെടാൻ അനുമതി നൽകുകയും ചെയ്തു. എന്നിരുന്നാലും, ക്രൂ വിശ്രമ കാരണങ്ങളാൽ വിമാനം രാത്രി മുഴുവൻ റോം ഫിയുമിസിനോ വിമാനത്താവളത്തിൽ തന്നെ തുടരും, തിങ്കളാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ടേക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com