അമ്മത്തൊട്ടിലിന്‍റെ സൈറൺ മുഴങ്ങിയില്ല; നവജാത ശിശു തണുത്തുമരിച്ചു

ഒരു മാസം പ്രായം വരുന്ന ആൺകുഞ്ഞിനെയാണ് അജ്ഞാതർ അമ്മ തൊട്ടിലിൽ ഉപേക്ഷിച്ചത്
Newborn baby freezes to death in ammathottil italy
അമ്മത്തൊട്ടിലിന്‍റെ സൈറൺ മുഴങ്ങിയില്ല; നവജാത ശിശു തണുത്തുമരിച്ചു
Updated on

ബാരി: അമ്മത്തൊട്ടിലിന്‍റെ അലാറം മുഴങ്ങിയില്ല. ഇറ്റലിയിൽ നവജാത ശിശു മരിച്ചു. വ്യാഴാഴ്ച തെക്കൻ ഇറ്റലിയിലെ പുഗില മേഖലയിലെ ബാരിയിലാണ് സംഭവം. സാൻ ജിയോവാനി ബാറ്റിസ്റ്റ ദേവാലയത്തിൽ സ്ഥാപിച്ച അമ്മത്തൊട്ടിലിലെ സൈറൺ തകരാറിലായതോടെയാണ് സംഭവം.

ഒരു മാസം പ്രായം വരുന്ന ആൺകുഞ്ഞിനെയാണ് അജ്ഞാതർ അമ്മ തൊട്ടിലിൽ ഉപേക്ഷിച്ചത്. എന്നാൽ തൊട്ടിലിൽ കുട്ടികളെത്തിയാൽ മുഴങ്ങേണ്ട മുഴങ്ങേണ്ട സൈറൺ കേടുവരുകയും പ്രവർത്തിക്കാതെ വരികയും ചെയ്തതോടെ പള്ളി അധികൃതർ വിവരം അറിയാതെ പോവുകയായിരുന്നു. തുടർന്ന് കുട്ടി തണുപ്പ് സഹിക്കാനാവാതെയാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.

അത് വഴി പോയ ആളുകൾ അമ്മത്തൊട്ടിലിന്‍റെ മുറിയിലെ വാതിലുകൾ തുറന്നു കിടക്കുന്നതു കണ്ട് എത്തി നോക്കിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. കുട്ടിയെ മരിച്ച നിലയിലാണോ ആളുകൾ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചതെന്ന സംശയവും നിലനിൽക്കുന്നുണ്ട്. മരണ കാരണം വ്യക്തമാക്കാനായി പോസ്റ്റ് മോർട്ടം നടത്താനായി മൃതദേഹം മാറ്റി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com