വെനിസ്വേലയിൽ യുഎസ് ഭരണമില്ല

ട്രംപിന്‍റെ നിലപാട് തിരുത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ
US Secretary of State Marco Rubio reverses Trump's stance

ട്രംപിന്‍റെ നിലപാട് തിരുത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

FILE PHOTO

Updated on

വാഷിങ്ടൺ: വെനിസ്വേലയിൽ യുഎസ് താൽക്കാലിക ഭരണം നടത്തുമെന്ന ട്രംപിന്‍റെ പ്രസ്താവന തിരുത്തി യുഎസ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. കഴിഞ്ഞ ദിവസം വെനിസ്വേലൻ പ്രസിഡന്‍റ് നിക്കൊളാസ് മഡുറോയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു ട്രംപിന്‍റെ ഈ വിവാദ പ്രസ്താവന.

ട്രംപിന്‍റെ വിവാദ പ്രസ്താവന ഒറ്റ ദിവസത്തിനുള്ളിൽ തന്നെ തിരുത്തിക്കൊണ്ട് മാർക്കോ റൂബിയോ രംഗത്തെത്തി. വിശ്വാസ്യതയുള്ള ഒരു നേതാവിനെ തെരഞ്ഞെടുക്കുന്നതു വരെ വെനിസ്വേലയുടെ ഭരണം അമെരിക്ക നടത്തുമെന്നായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം. എന്നാൽ ഈ പ്രഖ്യാപനത്തിനെതിരെ ലോക രാജ്യങ്ങളിൽ നിന്ന് വ്യാപക പ്രതിഷേധമുയർന്നു.

വെനിസ്വേലയുടെ ദൈനം ദിന ഭരണത്തിൽ അമെരിക്കയ്ക്ക് യാതൊരു താൽപര്യവുമില്ലെന്ന് റൂബിയോ ഒരു യുഎസ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ലഹരിക്കടത്ത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ മാറ്റം കൊണ്ടു വരുമെന്നും റൂബിയോ പറഞ്ഞു.

തന്നെയല്ല, ട്രംപ് ഉദ്ദേശിച്ചത് നിലവിലുള്ള ഉപരോധങ്ങൾ ഫലപ്രദമായി നടപ്പിലാക്കും എന്നു മാത്രമാണ് എന്ന് റൂബിയോ തിരുത്തി. വെനിസ്വേലയുടെ എണ്ണ ടാങ്കറുകൾ ഉപരോധിക്കുന്നതു തുടരുമെന്ന സൂചനയും അദ്ദേഹം നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com