

നിക്കൊളാസ് മഡുറോ
ന‍്യൂയോർക്ക്: യുഎസിന്‍റെ പിടിയിലായ വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയിനെ ന‍്യൂയോർക്കിലെത്തിച്ചു. അമെരിക്കയുടെ ലഹരിവിരുദ്ധ സേനയുടെ താവളത്തിലെത്തിച്ച് ചോദ‍്യം ചെയ്ത ശേഷം കോടതി വിചാരണ നേരിടും. മഡൂറോയുടെ അഭാവത്തിൽ വൈസ് പ്രസിഡന്‍റ് ഡെൽസി റോഡ്രിഗസായിരിക്കും പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുക.
വെനിസ്വേലയുടെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ശനിയാഴ്ച പുലർച്ചയോടെയാണ് അമെരിക്ക വ്യോമാക്രമണം നടത്തിയത്. നിരവധി ഉഗ്രസ്ഫോടനങ്ങളാണ് കാരക്കാസിൽ അടക്കമുണ്ടായതെന്നാണ് റിപ്പോർട്ട്.
നിക്കോളാസ് മഡൂറോയെ വീഴ്ത്താൻ ഏതറ്റം വരെയും പോകുമെന്ന നിലപാടിലായിരുന്നു അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കാരക്കാസിലും മിറാൻഡയിലും ആരഗുവയിലും ലി ഗുയ്രയിലും അമെരിക്കൻ ആക്രമണം നടന്നതായാണ് വെനിസ്വേലയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യോമാക്രമണത്തിന് പിന്നാലെ വെനിസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.