റൊമേനിയൻ പ്രസിഡന്‍റായി നിക്കുസോർ ഡാൻ

ബുക്കാറസ്റ്റ് മേയറായിരുന്നു നിക്കുസോർ
 Nicusor Dan Romanian president was the mayor of Bucharest

റൊമേനിയൻ പ്രസിഡന്‍റായി നിക്കുസോർ ഡാൻ 

Updated on

ബുക്കാറസ്റ്റ്: റൊമേനിയൻ പ്രസിഡന്‍റ് പദവിയിലേയ്ക്ക് ബുക്കാറസ്റ്റ് മേയറായ നിക്കുസോർ ഡാൻ തെരഞ്ഞെടുക്കപ്പെട്ടു. തീവ്ര വലതുപക്ഷ സ്ഥാനാാർഥിയായ ജോർജ് സൈമൺ ആയിരുന്നു നിക്കുസോണിന്‍റെ പ്രതിയോഗി.

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ രാഷ്ട്രീയത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട നിക്കുസോർ ട്രംപ് മോഡലിൽ റൊമാനിയയെ നയിക്കുമെന്ന് പ്രഖ്യാപിച്ചു. ജോർജ് സൈമണെതിരായ ഈ വിജയം അപ്രതീക്ഷിതമാണെന്നും അദ്ദേഹം തന്‍റെ വിജയത്തെ കുറിച്ച് പ്രതികരിച്ചു.

4.69 ദശലക്ഷം വോട്ടുകൾ എണ്ണിയപ്പോൾ 54.34 ശതമാനം വോട്ടുകളാണ് നിക്കുസോർ ഡാൻ നേടിയത്. എതിർ സ്ഥാനാർഥി ജോർജ് സൈമണും 45.66 ശതമാനം വോട്ടുകളാണ് നേടാനായത്. 90 ശതമാനത്തിലേറെ വോട്ടുകൾ എണ്ണി തീർന്നതോടെ നിക്കുസോർ ഡാനിന്‍റെ വിജയം ഉറപ്പായി.

ബുക്കാറസ്റ്റിലെ നിക്കുസോർ ഡാനിന്‍റെ വസതിയിലേയ്ക്ക് ആയിരങ്ങളാണ് ആശംസകളുമായി എത്തുന്നത്. പുതുതലമുറ വോട്ടർമാരാണ് ഇവരിൽ ഏറെയും എന്നതാണ് ശ്രദ്ധേയമായ കാര്യം.

ബുക്കാറസ്റ്റിലെ പുരോഗമന വാദിയായ മേയറാണ് ഗണിത ശാസ്ത്രജ്ഞൻ കൂടിയായ ഡാൻ. റൊമേനിയയുടെ പുനർ നിർമാണം നാളെ മുതൽ ആരംഭിക്കുമെന്ന പ്രഖ്യാപനത്തോടെ ആണ് ഡാൻ തന്‍റെ വിജയം ആഘോഷിച്ചത്. വിജയം നിങ്ങളുടേതാണെന്നും നിക്കുസോർ തന്‍റെ അണികളോട് പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com