പരീക്ഷ നടക്കുന്നതിനിടെ സ്കൂൾ കെട്ടിടം തകർന്നു വീണു; നൈജീരിയയിൽ 22 മരണം; 132 ഓളം കുട്ടികൾക്ക് പരുക്ക്

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്
Nigeria school building collapsed killing 22
നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് 22 മരണം; 132 ഓളം കുട്ടികൾക്ക് പരുക്ക്
Updated on

അബുജ: വടക്കന്‍ നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് 22 കുട്ടികൾ മരിച്ചതായും 132 ഓളം കുട്ടികൾക്ക് പരുക്കേറ്റതായും വിവരം. നൈജീര്യയിലെ സെൻട്രൽ പ്ലേറ്റോ എന്ന സംസ്ഥാനത്ത് വെള്ളിയാഴ്ച രാവിലയോടെയാണ് അപകടം ഉണ്ടാകുന്നത്.

സെന്‍റ് അക്കാദമി സ്കൂളിൽ രാവിലെ പരീക്ഷ നടക്കുന്നതിടെ 2 നിലകളുള്ള സ്കൂൾ മണ്ണിലേക്ക് കുഴിഞ്ഞു പോവുകയായിരുന്നു. ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന്‍റെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. 132 ഓളം പേരെ ഇതിനോടകം രക്ഷിക്കാനായി. മറ്റുള്ളവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് നൈജീരിയ നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്‍റ് ഏജന്‍സി അറിയിച്ചു.

അതേസമയം, അപകടത്തിന്‍റെ കാരണം വ്യക്തമല്ല. കഴിഞ്ഞ 3 ദിവസമായി പ്രദേശത്ത് കനത്ത മഴയാണ് പെയ്തത്. ഇതിനു പിന്നാലെയാണ് സ്കൂൾ കെട്ടിടം മണ്ണിലേക്ക് കുഴിഞ്ഞു പോയത്. അപകടത്തിന്‍റെ തോത് ഞെട്ടിക്കുന്നതാണെന്ന് പ്രദേശവാസികൾ അന്തർദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. 2021ലും സമാന സാഹചര്യത്തിൽ ലാഗോസിൽ കെട്ടിടം തകർന്ന് 45 പേർ കൊല്ലപ്പെട്ടിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com