
യുഎന്നിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലി
ന്യൂയോർക്ക്: ഇന്ത്യക്കു മേൽ അധിക തീരുവ ചുമത്താനുളള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് യുഎന്നിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലി. ചൈനയ്ക്കുമേലുള്ള യുഎസ് തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചത് ഇരട്ടത്താപ്പാണെന്നും അവർ വിമർശിച്ചു.
ഈ നീക്കം യുഎസ് - ഇന്ത്യ ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്നും, ശത്രുവായ ചൈനയെ വെറുതെ വിടാതെ, ഇന്ത്യയെപ്പോലുള്ള ഒരു സഖ്യകക്ഷിയുമായുള്ള ബന്ധം തകർക്കരുതെന്നും ഹേലി പറഞ്ഞു.
"ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുത്. എന്നാൽ റഷ്യയിൽനിന്നും ഇറാനിൽനിന്നും ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന ചൈനയ്ക്ക് 90 ദിവസത്തെ താരിഫ് താത്കാലികമായി നിർത്തിവച്ചു"- എന്ന് ഹേലി എക്സിൽ കുറിച്ചു.