റഷ്യന്‍ എണ്ണ ഇറക്കുമതി: മുന്നറിയിപ്പുമായി നിക്കി ഹാലെ

വൈറ്റ് ഹൗസുമായി ഒരു പരിഹാരത്തിനായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യയോട് നിക്കി ആവശ്യപ്പെട്ടു.
Nikki Haley warns against Russian oil imports

നിക്കി ഹാലെ

Updated on

വാഷിങ്ടണ്‍: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നതു സംബന്ധിച്ചു ഞായറാഴ്ച ഇന്ത്യയ്ക്കു മുന്നറിയിപ്പുമായി നിക്കി ഹാലെ. വൈറ്റ് ഹൗസുമായി ഒരു പരിഹാരത്തിനായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യയോട് നിക്കി ആവശ്യപ്പെട്ടു. ' റഷ്യന്‍ എണ്ണയെ കുറിച്ചുള്ള ട്രംപിന്‍റെ വാദത്തെ ഇന്ത്യ ഗൗരവമായി കാണണമെന്നും പരിഹാരം കണ്ടെത്താന്‍ വൈറ്റ് ഹൗസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും വേണം. എത്രയും വേഗം പ്രവര്‍ത്തിക്കാമെങ്കില്‍ അത്രയും നല്ലത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള പതിറ്റാണ്ടുകളുടെ സൗഹൃദവു നല്ല മനസും നിലവില്‍ രൂപപ്പെട്ട സംഘര്‍ഷത്തെ മറികടക്കാന്‍ സഹായിക്കും. വ്യാപാരം സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങളും റഷ്യന്‍ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിനും സംഭാഷണം ആവശ്യമാണെന്നും ' ഹാലെ ഇന്നലെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

ചൈനയെ നേരിടുക എന്ന ഇരു രാജ്യങ്ങളുടെയും ലക്ഷ്യങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നും ചൈനയെ നേരിടാന്‍ അമെരിക്കയ്ക്ക് ഇന്ത്യയില്‍ ഒരു സുഹൃത്തിനെ ആവശ്യമാണെന്നും ഹാലെ സൂചിപ്പിച്ചു.

2024ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നിക്കി ഹാലെ ശ്രമിച്ചിരുന്നു. 2017 മുതല്‍ 2018 വരെ യുഎന്നിലെ യുഎസ് അംബാസിഡറുമായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com