അമെരിക്കയുടെ സൈനിക വിന്യാസത്തെ ഭയമില്ല; യൂറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ലെന്ന് ഇറാൻ

തന്ത്രപ്രധാന പങ്കാളികളായ ചൈനയും റഷ്യയുമായി ഇറാൻ ചർച്ചകൾ നടത്തുന്നുണ്ട്
No fear of America's military deployment

അമെരിക്കയുടെ സൈനിക വിന്യാസത്തെ ഭയമില്ല

Updated on

ടെഹ്റാൻ: രാജ്യം യുറേനിയം സമ്പുഷ്ടീകരണം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഘ്ചി. മേഖല‍യിൽ ശക്തമായിക്കൊണ്ടിരിക്കുന്ന യുഎസിന്‍റെ സൈനിക സാന്നിധ്യത്തിൽ രാജ്യത്തിന് ഭയമില്ല. അമെരിക്കയെ ഇറാന് വിശ്വാസമില്ലെന്നും പുതുക്കിയ ആണവ ഉടമ്പടികളിൽ ഗൗരവപൂർണമായ നിലപാടാണോ യുഎസിനുള്ളതെന്നും അരാഘ്ചി ആരാഞ്ഞു. തന്ത്രപ്രധാന പങ്കാളികളായ ചൈനയും റഷ്യയുമായി ഇറാൻ ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസിന്‍റെ സൈനിക വിന്യാസത്തെ ഇറാൻ ഭയപ്പെടുത്തില്ലെന്നും, അമെരിക്കയുടെ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് അബ്രഹാം ലിങ്കണിന്‍റെ വരവിനെ പരാമർശിച്ച് മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ കൊല്ലം ജൂൺമാസത്തിൽ 12 ദിവസം നീണ്ടുനിന്ന ഇറാൻ ഇസ്രയേൽ യുദ്ധത്തിന് പിന്നാലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുഎസ് -ഇറാൻ ചർച്ചകൾ പുനരാരംഭിച്ചത്. ഒമാനിലായിരുന്നു ചർച്ച. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടുകൾ കൈക്കൊള്ളുന്നതിന് പകരമായി യുഎസ് തങ്ങൾക്കുമേൽ ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധം പിൻവലിക്കണമെന്നാണ് ഇറാന്‍റെ ആവശ്യം. ചർച്ച നടന്ന് 2 ദിവസത്തിന് ശേഷം ഞായറാഴ്ചയായിരുന്നു അരാഘ്ചിയുടെ പ്രതികരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com