
'ജനാധിപത‍്യം ഭീഷണിയിൽ'; ട്രംപിന്‍റെ നയങ്ങൾക്കെതിരേ വ‍്യാപക പ്രതിഷേധം
വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നയങ്ങളിൽ പ്രതിഷേധിച്ച് ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി. ന‍്യൂയോർക്ക്, വാഷിങ്ടൺ ഡിസി, ഷിക്കാഗോ, മിയാമി, ലോസ് ആഞ്ജലിസ്, എന്നിവിടങ്ങളിലായിരുന്നു പ്ലക്കാർഡുകളുമേന്തി ജനങ്ങൾ നിരത്തിലിറങ്ങിയത്.
ജനാധിപത‍്യം ഭീഷണയിൽ, പ്രസിഡന്‍റിനെ ഇംപീച്ച് ചെയ്യണം എന്നിങ്ങനെയുള്ള മുദ്രാവാക‍്യങ്ങളായിരുന്നു പ്രതിഷേധക്കാർ ഉയർത്തിയത്. പ്രതിഷേധത്തെത്തുടർന്ന് കനത്ത സുരക്ഷ പൊലീസ് ഒരുക്കിയിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.