രണ്ടാം ദിനം രണ്ടാം റൗണ്ടിലും 'കറുത്ത പുക'; പോപ്പിനെ കാത്ത് വിശ്വാസികൾ

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നാം റൗണ്ട് വോട്ടെടുപ്പ് നടക്കും.
No new pope elected yet after black smoke pours out of Sistine Chapel's chimney

രണ്ടാം ദിനം രണ്ടാം റൗണ്ടിലും 'കറുത്ത പുക'; പോപ്പിനെ കാത്ത് വിശ്വാസികൾ

Updated on

വത്തിക്കാൻ സിറ്റി: മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ് രണ്ടാം ദിനവും തീരുമാനമാകാതെ പിരിഞ്ഞു. പോപ്പിനെ തെരഞ്ഞെടുത്തില്ലെന്നതിന്‍റെ സൂചകമായി സിസ്റ്റൈൻ ചാപ്പലിന്‍റെ പുകക്കുഴലിൽ നിന്ന് കറുത്ത പുക പുറത്തു വന്നു. രണ്ടാം ദിവസത്തെ രണ്ടാം റൗണ്ട് വോട്ടെടുപ്പിന് ശേഷമാണ് കറുത്ത പുക പുറത്തു വന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നാം റൗണ്ട് വോട്ടെടുപ്പ് നടക്കും.

പ്രാദേശിക സമയം രാവിലെ 10.30, ഉച്ചക്ക് 12, വൈകിട്ട് 5.30, രാത്രി 7 മണി എന്നീ സമയങ്ങളിലാണ് ഫലം പുറത്തു വിടാറുള്ളത്.

‌133 കർദിനാൾമാരാണ് വോട്ടിങ്ങിൽ പങ്കെടുക്കുന്നത്. കർദിനാൾമാരിൽ ഒരാൾ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടും വരെയോ അല്ലെങ്കിൽ 89 ബാലറ്റുകൾ നേടും വരെയോ തെരഞ്ഞെടുപ്പ് തുടരും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com