സാമ്പത്തിക ശാസ്ത്ര നൊബേൽ സ്വന്തമാക്കി ക്ലോഡിയ ഗോൾഡിൻ

തൊഴിൽ വിപണിയിലെ മാറ്റങ്ങളുടെയും ഇപ്പോഴും നില നിൽക്കുന്ന ലിംഗഭേദത്തിന്‍റെയും കാര്യ കാരണങ്ങളാണ് ക്ലോഡിയ ഗവേഷണത്തിലൂടെ കണ്ടെത്തിയത്.
ക്ലോഡിയ ഗോൾഡിൻ.
ക്ലോഡിയ ഗോൾഡിൻ.

സ്റ്റോക്ഹോം: സാമ്പത്തിക ശാസ്ത്ര നൊബേൽ സ്വന്തമാക്കി അമെരിക്കൽ സാമ്പത്തിക ചരിത്രകാരി ക്ലോഡിയ ഗോൾഡിൻ. തൊഴിൽ വിപണിയിൽ സ്ത്രീകളുടെ സാധ്യതകളെ കുറിച്ചുള്ള പഠനമാണ് നൊബേൽ പുരസ്കാരത്തിന് അർഹയാക്കിയത്. ഹർവാഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ഗോൾഡിൻ. സാമ്പത്തിക നൊബേൽ സ്വന്തമാക്കുന്ന മൂന്നാമത്തെ വനിതയാണ് ക്ലോഡിയ.

നൂറ്റാണ്ടുകൾക്കിടെ തൊഴിൽ വിപണിയിലെ സ്ത്രീകളുടെ വരുമാനത്തെയും പങ്കാളിത്തത്തെയും കുറിച്ചുള്ള സമഗ്ര പഠനമാണ് ക്ലോഡിയ മുന്നോട്ടു വക്കുന്നത്. തൊഴിൽ വിപണിയിലെ മാറ്റങ്ങളുടെയും ഇപ്പോഴും നില നിൽക്കുന്ന ലിംഗഭേദത്തിന്‍റെയും കാര്യ കാരണങ്ങളാണ് ക്ലോഡിയ ഗവേഷണത്തിലൂടെ കണ്ടെത്തിയത്.

200 വർഷം പഴക്കമുള്ള വിവരങ്ങൾ വരെ ഗവേഷണത്തിന്‍റെ ഭാഗമായി ക്ലോഡിയ ശേഖരിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com