മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്ന ഭർത്താവ് അറസ്റ്റിൽ

ദമ്പതികളുടെ മകനാണ് വിവരം പൊലീസിൽ അറിയിക്കുന്നത്
Noida man hammers wife to death over suspicion of affair

മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്ന ഭർത്താവ് അറസ്റ്റിൽ

Updated on

നോയിഡ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്ന ഭർത്താവ് അറസ്റ്റിൽ. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ അസ്മാ ഖാനെ (42) ഭർത്താവ് നൂറുല്ല ഹൈദറാണ് (55) കൊലപ്പെടുത്തിയത്. നോയിഡ് സെക്‌ടർ 15 ൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.

സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ദമ്പതികളുടെ മകനാണ് വിവരം പൊലീസിൽ അറിയിക്കുന്നത്. തുടർന്ന് പൊലീസ് നൂറുല്ല ഹൈദറിനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com