സ്തന സൗന്ദര്യം കൂട്ടാൻ ശ്രമിച്ചവരെ കണ്ടെത്താൻ ഉത്തരകൊറിയ; കടുത്ത ശിക്ഷ നടപ്പാക്കാൻ കിം

സ്തന ശസ്ത്രക്രിയ നടത്തിയവരെ കണ്ടെത്താൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി വരികയാണ്
north korea breast surgery ban
കിം ജോങ് ഉൻfile image
Updated on

പ്യോംങ്യാംഗ്: സ്തന ശസ്ത്രക്രിയ നടത്തിയ സ്ത്രീകൾക്കെതിരേ കർശന നടപടിക്ക് ഉത്തരകൊറിയൻ സർക്കാർ. ഇത്തരം സൗന്ദര്യ വർധന ഉപാധികൾ സോഷ്യലിസത്തിനെതിരാണെന്നും മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമാണെന്നും ഭരണകൂടം പറയുന്നു. ഇവരെ ബൂർഷ്വകളെന്നാണ് മുദ്രകുത്തുന്നത്.

രാജ്യത്തെ സുരക്ഷാ സേവനങ്ങൾ അത് സംബന്ധിച്ച പരിശോധനകൾ നടത്തുന്നുണ്ട്. ശരീരത്തിൽ ശ്രദ്ധേയമായ മാറ്റങ്ങളുള്ള സ്ത്രീകളെ തിരിച്ചറിയാനും അവരെ പരിശോധനകൾക്ക് വിധേയമാക്കാനും ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.

കിം ജോങ് ഉന്നിന്‍റെ നേതൃത്വത്തിലുള്ള ഉത്തരകൊറിയയിൽ, സ്തനവളർച്ചയും കൺപോള ശസ്ത്രക്രിയയും സോഷ്യലിസത്തിനെതിരായും നിയമവിരുദ്ധമായും കണക്കാക്കപ്പെടുന്നു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് കടുത്ത ശിക്ഷകൾ നേരിടേണ്ടിവരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com