ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പൽ നിർമിച്ച് ഉത്തരകൊറിയ; സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്ത് | Video

ചരിത്ര നേട്ടവുമായി ഉത്തര കൊറിയ. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പൽ നിർമിച്ചിരിക്കുകയാണ് ഉത്തര കൊറിയ. നാമ്പോ കപ്പല്‍ നിര്‍മാണ കേന്ദ്രത്തിലാണ് കപ്പൽ നിർമിക്കുന്നത്. നിർമാണത്തിന്‍റെ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.

നിലവിലുള്ള സൈനീക ശേഖരത്തിലുള്ള കപ്പലുകളെക്കാളും ഇരട്ടി വലിപ്പമുള്ള യുദ്ധകപ്പലാണ് ഒരുങ്ങുന്നതെന്നതാണ് യുഎസ് തിങ് ടാങ്ക് റിപ്പോര്‍ട്ട്. ഏപ്രിൽ 6 നാണ് കപ്പൽ നിർമാണത്തിന്‍റെ ചിത്രങ്ങൾ പുറത്ത് വിട്ടത്. ഏകദേശം 140 മീറ്ററാണ് കപ്പലിന്‍റെ നീളം കണക്കാക്കുന്നത്.

കപ്പലിന്‍റെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്ന് അമേരിക്ക കേന്ദ്രീകരിച്ചുള്ള സ്റ്റാര്‍റ്റജിക് ആന്‍ഡ് ഇന്‍റര്‍നാണല്‍ സ്റ്റഡീസ് അറിയിച്ചു. കരയിലും കടലിലുമുള്ള ആക്രമണങ്ങളെ നേരിടാൻ ഈ യുദ്ധക്കപ്പിലിന് സാധിക്കുമെന്നാണ് സൂചന.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com