നോർത്ത് മാസിഡോണിയയിലെ നൈറ്റ് ക്ലബിൽ തീപിടിത്തം; 51 മരണം, നൂറിലധികം പേർക്ക് പരുക്ക്

രാജ്യത്തെ പ്രശസ്തമായ ഹിപ് ഹോപ് ബാർഡ് ആയ ഡിഎൻകെയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയായിരുന്നു തീപിടിത്തം
north macedonia nightclub fire 51 death

നോർത്ത് മാസിഡോണിയയിലെ നൈറ്റ് ക്ലബിൽ തീപിടിത്തം; 51 മരണം, നൂറിലധികം പേർക്ക് പരുക്ക്

Updated on

ലണ്ടൻ: നോർത്ത് മാസിഡോണിയയിലെ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തിൽ 51 മരണം. 100 ലേറെ പേർക്ക് പരുക്കേറ്റു. തലസ്ഥാന നഗരമായ സ്കോപ്ജേയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള കോക്കാനി എന്ന പട്ടണത്തിൽ പ്രവർത്തിക്കുന്ന നെറ്റ് ക്ലബിലാണ് അപകടമുണ്ടായത്.

രാജ്യത്തെ പ്രശസ്തമായ ഹിപ് ഹോപ് ബാർഡ് ആയ ഡിഎൻകെയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയായിരുന്നു തീപിടിത്തം. 1500 പേർ പങ്കെടുത്തിരുന്നു. സംഗീതനിശയ്ക്കിടെ കരിമരുന്ന് പ്രയോഗിച്ചപ്പോൾ തെറിച്ചുവീണ തീപ്പൊരിയാകാം ദുരന്തത്തിന് കാരണമെന്നാണ് നിഗമനം. സംഭവത്തിൽ ചില ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com