പൗരന്മാരുടെ സ്വകാര്യ വിവരങ്ങളും ഇനി ഡോജ് കൈകാര്യം ചെയ്യും: അനുമതി നൽകി സുപ്രീം കോടതി

ഡോണൾഡ് ട്രംപ് സർക്കാരിന്‍റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ നിയോഗിച്ച ഡിപ്പാർട്ട്മെന്‍റ് ഒഫ് ഗവണ്മെന്‍റ് എഫിഷ്യൻസിക്ക്(ഡോജ്) പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ കൈകാര്യം ചെയ്യാൻ അനുമതി.
The Department of Government Efficiency, appointed by Donald Trump to streamline the functioning of the government, has been authorized to handle citizens' personal information.

ഡോണൾഡ് ട്രംപ് സർക്കാരിന്‍റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ നിയോഗിച്ച ഡിപ്പാർട്ട്മെന്‍റ് ഒഫ് ഗവണ്മെന്‍റ് എഫിഷ്യൻസിക്ക്(ഡോജ്) പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ കൈകാര്യം ചെയ്യാൻ അനുമതി.

Updated on

വാഷിങ്ടൺ: ഡോണൾഡ് ട്രംപ് സർക്കാരിന്‍റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ നിയോഗിച്ച ഡിപ്പാർട്ട്മെന്‍റ് ഒഫ് ഗവണ്മെന്‍റ് എഫിഷ്യൻസിക്ക്(ഡോജ്) പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ കൈകാര്യം ചെയ്യാൻ അനുമതി. യുഎസ് സുപ്രീം കോടതിയാണ് ഡോജിന് സോഷ്യൽ സെക്യൂരിറ്റി ഡേറ്റ കൈകാര്യം ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്.

ശതകോടീശ്വരൻ ഇലോൺ മസ്ക് നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പാണ് ഡോജ്. ദശലക്ഷക്കണക്കന് അമെരിക്കക്കാരുടെ സ്വകാര്യ വിവരങ്ങൾ ഇനി മുതൽ ഡോജിന് ഉപയോഗിക്കാൻ സാധിക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെ മേരിലാൻഡ് ആസ്ഥാനമായുള്ള കീഴ്ക്കോടതി ഈ നീക്കം തടഞ്ഞിരുന്നു. ഈ വിധിയാണ് സുപ്രീം കോടതി ഉത്തരവിലൂടെ മറികടന്നത്. യുഎസ് നീതിന്യായ വകുപ്പിന്‍റെ അഭ്യർഥന മാനിച്ചാണ് ഉത്തരവ്. എസ്എസ് എയിലെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഡോജിനെ തടയണമെന്നാവശ്യപ്പെട്ട് രണ്ടു തൊഴിലാളി ഗ്രൂപ്പുകളും ഒരു അഭിഭാഷകഗ്രൂപ്പും കേസ് ഫയൽ ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com