ഇന്ത്യ-പാക് യുദ്ധത്തിനു സാധ്യതയെന്ന് പാക്കിസ്ഥാൻ

ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ പ്രതികരണത്തിന് മണിക്കൂറുകൾക്കു ശേഷമാണ് പാക്കിസ്ഥാന്‍റെ ഈ പ്രതികരണം
Pakistan warns of possibility of India-Pakistan war

ഇന്ത്യ-പാക് യുദ്ധത്തിനു സാധ്യതയെന്ന് പാക്കിസ്ഥാൻ

file photo

Updated on

ഇസ്ലാമബാദ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധത്തിനുള്ള സാധ്യതയുണ്ടെന്നും തങ്ങൾ പൂർണ ജാഗ്രതയിൽ ആണെന്നും പാക്കിസ്ഥാൻ. ഇന്ത്യയെ അവഗണിക്കാൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ തങ്ങൾ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നതെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്.

ഇന്ത്യയുടെ ഭാഗത്തു നിന്ന് ഏതെങ്കിലും തരത്തിൽ ഒരു ആക്രമണം ഉണ്ടായാൽ നേരിടാനുള്ള പരമാവധി തയാറെടുപ്പുകളിലും ജാഗ്രതയിലുമാണ് പാക്കിസ്ഥാൻ. അഫ്ഗാനിസ്ഥാനിൽ നിന്ന് ഉൾപ്പടെ ആക്രമണങ്ങൾ തുടരാൻ ഇന്ത്യയ്ക്കു കഴിയും. അതൊരു പൂർണമായ യുദ്ധത്തിലേയ്ക്കു പോകാനും സാധ്യതയുണ്ട്. ആസിഫ് മാധ്യമങ്ങളോടു പറഞ്ഞു.

മണിക്കൂർ നീണ്ട ട്രെയിലർ എന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ പ്രതികരണത്തിന് മണിക്കൂറുകൾക്കു ശേഷമാണ് പാക്കിസ്ഥാന്‍റെ ഈ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com