ഇറാൻ ആണവായുധം പരീക്ഷിച്ചെങ്കിൽ അത് മൂന്നാം ലോകയുദ്ധത്തിന്‍റെ കേളികൊട്ട്

ഇറാനിലും ഇസ്രയേലിലുമുണ്ടായ ഭൂചലനം ഇറാന്‍റെ ആണവായുധ പരീക്ഷണമെന്നു വിദഗ് ധർ
iran nuclear war
ആണവായുധ പരീക്ഷണവുമായി ഇറാൻ
Updated on

റീന വർഗീസ് കണ്ണിമല

കഴിഞ്ഞ വെള്ളിയാഴ്ചയാണ് എത്രയും വേഗം ഇറാന്‍റെ ആണവ നിലയങ്ങൾ ആക്രമിച്ചു കീഴടക്കാൻ മുൻ അമെരിക്കൻ പ്രസിഡന്‍റ് ഇസ്രയേലിന് മുന്നറിയിപ്പു നൽകിയത്. അതിനു തൊട്ടു പിന്നാലെ ശനിയാഴ്ച രാത്രി ഇസ്രയേലിലും ഇറാനിലും നേരിയ സമയ വ്യത്യാസത്തിൽ ഭൂചലനം ഉണ്ടായിരിക്കുന്നു. ഇത് ഇറാന്‍റെ ഭൂഗർഭ ആണവ പരീക്ഷണഫലമായിട്ടാണ് പല നിരീക്ഷകരും കരുതുന്നത്. റിക്റ്റർ സ്കെയിലിൽ 4.5 രേഖപ്പെടുത്തിയ ഭൂചലനം ഇറാനിലും ഉണ്ടായി എന്നത് കൊണ്ട് ആണവപരീക്ഷണമല്ലെന്ന് കരുതുക വയ്യ. ഇസ്രയേൽ തങ്ങളെ നശിപ്പിക്കുമെങ്കിൽ അതിനു മുമ്പേ ഇസ്രയേലിനെ കൂടി നശിപ്പിക്കുക എന്ന ഉദ്ദേശ്യമാകാം ഇറാനെ സ്വയം നശിക്കുന്ന അണ്വായുധ പരീക്ഷണത്തിന് പ്രേരിപ്പിച്ചത്.

മുൻ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഇറാനെതിരെ നിർണായക നടപടിക്ക് ആഹ്വാനം ചെയ്തിട്ടുമുണ്ട് മുമ്പ്. ഇറാന്‍റെ ആണവ പദ്ധതി നശിപ്പിക്കാനും അവരുടെ പ്രധാന ഊർജ സൗകര്യങ്ങൾ തകർക്കാനും ഈ ഭീകര ഭരണകൂടത്തിന് നിർണായക പ്രഹരം നൽകാനും ഇസ്രയേൽ നിർബന്ധിതമാകുന്നു എന്നാണ് ബന്നറ്റ് ഇതിനെ കുറിച്ച് പറ‍ഞ്ഞിട്ടുള്ളത്.

എന്നു മാത്രമല്ല, ഇറേനിയൻ ജനതയിൽ വലിയൊരു പങ്ക് നിലവിലെ ഭരണകൂടത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രതീക്ഷിക്കുന്നവരാണ്. തങ്ങളുടെ സ്വാതന്ത്ര്യത്തിനായി ഇറേനിയൻ ജനത നടത്തുന്ന പ്രക്ഷോഭങ്ങൾ പലപ്പോഴും അന്താരാഷ്ട്ര ലോകത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുമുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവ വിശ്വാസത്തിലേയ്ക്കു വരുന്ന മുസ്ലിം ജനങ്ങളുടെ തോതുള്ള രാജ്യമായും ഇറാൻ മാറി. ഇറാനിലെ 75,000 മോസ്കുകളിൽ 50,000 മോസ്കുകളും ഇപ്പോൾ അടഞ്ഞു കിടക്കുന്നു. മുമ്പെങ്ങുമില്ലാത്ത വിധം ക്രൈസ്തവികതയിലേയ്ക്കുള്ള ഇറാനിയൻ ജനതയുടെ കുത്തൊഴുക്കിനെ ആശങ്കയോടെയാണ് താൻ കാണുന്നതെന്ന് ഇറേനിയൻ മതകാര്യ മന്ത്രി പ്രസ്താവന ഇറക്കിയിട്ട് ദിവസങ്ങളേ ആയുള്ളൂ.

ഇറാനിൽ 800 ശതമാനം പേരാണ് പ്രതിവർഷം ക്രിസ്തുമതം സ്വീകരിക്കുന്നത് എന്നാണ് ഹൂസ്റ്റൺ യൂണിവേഴ്സിറ്റി നടത്തിയ പഠനം വ്യക്തമാക്കുന്നത്. ജീസസ് റവല്യൂഷൻ എന്നാണ് ഇറാനിലെ മുസ്ലിങ്ങളിലെ ഈ ക്രിസ്തുമതാഭിമുഖ്യത്തെ സിബിഎൻ ന്യൂസ് വിശേഷിപ്പിച്ചത്. ശരീയ നിയമമല്ല, ജനാധിപത്യവും സമാധാനവുമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ചില പഠനങ്ങൾ വ്യക്തമാക്കിയതായും സിബിഎൻ എഴുതുന്നു.

ഈ പശ്ചാത്തലത്തിൽ ഇറാൻ വൻ തോതിൽ ന്യൂക്ലിയർ ആയുധവിന്യാസം നടത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അമെരിക്കയുടെ ആണവ നിരീക്ഷകരുടെ അഭിപ്രായത്തിൽ ഇറാനിൽ നിരവധി സ്ഥലങ്ങളിൽ ആണവ കേന്ദ്രങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇറാന് രഹസ്യ ആണവായുധ പദ്ധതിയുണ്ടെന്നാണ് അമെരിക്കയും യുഎന്നും വിശ്വസിക്കുന്നത്

എന്നാൽ, ഇതു കേവലമൊരു വിശ്വാസമല്ല,സത്യം തന്നെയാണ് എന്നതിനു തെളിവാണ് ലോകശക്തികളുമായുള്ള 2015ലെ കരാർ പ്രകാരം അന്താരാഷ്ട്ര ഉപരോധങ്ങളിൽ നിന്നു രക്ഷപെടാൻ ഇറാൻ തങ്ങളുടെ ആണവ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇറാനെ അതിനു പ്രേരിപ്പിച്ചത് അന്നത്തെ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആയിരുന്നു. അതേ ട്രംപാണ് ഒക്റ്റോബർ നാലിന് ഇസ്രയേലിന് ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ എത്രയും വേഗം നശിപ്പിക്കാൻ മുന്നറിയിപ്പു നൽകിയതും, തൊട്ടു പുറകേ ഒക്റ്റോബർ അഞ്ചിനു രാത്രിയിൽ ഇറാനിലും ഇസ്രയേലിലും സാമാന്യം നല്ല ഭൂകമ്പം ഉണ്ടായതും എന്നത് ചേർത്തു വായിക്കേണ്ടതാണ്.

ഇറാൻ ആണവ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ 2018ൽ ട്രംപ് അമെരിക്കൻ സൈന്യത്തെ പിൻവലിച്ചു. തൊട്ടു പിറ്റേ വർഷം തന്നെ ഇറാൻ കരാർ ലംഘിച്ച് ആണവ പ്രവർത്തന നിയന്ത്രണങ്ങൾ ഉപേക്ഷിക്കുകയും ആണവ പരീക്ഷണങ്ങൾ തുടരുകയും ചെയ്തു.

ഇറാൻ തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണം വിപുലീകരിക്കുകയാണ് എന്നാണ് ലോകത്തിനു മുമ്പിൽ നൽകുന്ന വിശദീകരണം. ഇത്ര വലിയ യുദ്ധ കാലഘട്ടത്തിലും ആണവായുധങ്ങൾ ആരോടും ഇറാൻ തേടിയിട്ടില്ല എന്നതു തന്നെ ഇറാന്‍ ആണവായുധങ്ങളാൽ സമ്പന്നമാണ് എന്നതിനു തെളിവാണെന്ന് വാഷിങ്ടൺ പോസ്റ്റ് എഴുതുന്നു.

ഏതാനും ദിവസങ്ങൾ മുതൽ ഏതാനും ആഴ്ചകൾ വരെയുള്ള സമയപരിധിക്കുള്ളിൽ കുറഞ്ഞത് മൂന്ന് ബോംബുകളെങ്കിലും ഉപയോഗിക്കാനുള്ള ആയുധ-ഗ്രേഡ് ഇന്ധനമാക്കി മാറ്റാൻ കഴിയുന്ന ഉയർന്ന സമ്പുഷ്ടമായ യുറേനിയം ഇറാനുണ്ട് എന്നും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ ആണവ പരീക്ഷണങ്ങളിലേയ്ക്ക് ഇറാൻ പോയാൽ ഇസ്രയേൽ അടങ്ങിയിരിക്കില്ല. മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ലോകം കാലെടുത്തു വയ്ക്കുന്നതാവും അതിന്‍റെ ഫലം. വരാനിരിക്കുന്നത് ലോകം അനുഭവിച്ചറിയേണ്ടി വരും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com