

യുദ്ധം ഒരിക്കലും അവസാനിക്കരുതെന്നാണ് ഇസ്രയേലിന്‍റെ ആഗ്രഹം: ഇറാൻ
ടെഹ്റാൻ: യുദ്ധം ഒരിക്കലും അവസാനിക്കരുതെന്നാണ് ഇസ്രയേൽ ഭരണകൂടം ചിന്തിക്കുന്നതെന്ന് ഇറാന്‍റെ ആരോപണം. ഇസ്രയേൽ ഭരണകൂടത്തിന്‍റെ ലക്ഷ്യം നിലയ്ക്കാത്ത യുദ്ധമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ലെബനൻ പൂർണമായും കത്തിച്ചാമ്പലാകണമെന്ന ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വീറിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അരാഗ്ചി ഈ പ്രസ്താവന നടത്തിയത്.
ലെബനനിൽ ഹിസ്ബുള്ളയുടെ ആക്രമണത്തിൽ നാല് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇറ്റാമർ ബെൻ ഗ്വീർഈ പരാമർശം നടത്തിയത്. ഇതിനു പിന്നാലെ രൂക്ഷമായ വിമർശനവുമായി അരാഗ്ചി എക്സിൽ പ്രതികരണവുമായി എത്തുകയായിരുന്നു.
ലെബനൻ പൂർണമായും കത്തിച്ചാമ്പലാകണം
ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വീർ
വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് നാലു മുതൽ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നു.യുഎസുമായുള്ള സമാധാന കരാർ പ്രാബല്യത്തിൽ ആകണമെങ്കിൽ ലെബനനിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. ആക്രമണം അവസാനിപ്പിക്കാൻ യുഎസും ഇസ്രേയലിനോട് നിർദേശിച്ചിരുന്നു.