നൈജീരിയയിൽ വീണ്ടും കൂട്ടക്കൊല

ഫെബ്രുവരി നാലിന് ഇസ്ലാമിക തീവ്രവാദികൾ ക്വാര സംസ്ഥാനത്ത് 177 ഗ്രാമീണരെ കൊലപ്പെടുത്തി
 Another massacre in Nigeria

നൈജീരിയയിൽ വീണ്ടും കൂട്ടക്കൊല

file photo

Updated on

നൈജീരിയയിൽ വീണ്ടും കൂട്ടക്കൊലകൾ വർധിക്കുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് ഇസ്ലാമിക തീവ്രവാദികൾ ക്വാര സംസ്ഥാനത്ത് 177 ഗ്രാമീണരെ കൊലപ്പെടുത്തി. ഇതിൽ ഭൂരിഭാഗവും മിതവാദികളായ മുസ്ലിങ്ങൾ ആയിരുന്നു. കൂടാതെ കാറ്റ്സിന സംസ്ഥാനത്ത് 35 പേർ കൂടി കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ ജനുവരി 18ന് കടുന സംസ്ഥാനത്തെ കുർമിൻ വാലിയിൽ നടന്ന സുവിശേഷ പള്ളിയിലെ ആരാധനയ്ക്കിടെ 166 പേരെ ഭീകരർ ബന്ദികളായി പിടിച്ചു കൊണ്ടു പോയി.

ഇതു വരെയും അവരെ മോചിപ്പിക്കാനായിട്ടില്ല. തങ്ങളുടെ ജീവിതവും ജീവനും വളരെ വിലകുറഞ്ഞതാണെന്നും അഭൂതപൂർവമായ രീതിയിലാണ് ആളുകൾ കൊല്ലപ്പെടുന്നതെന്നും വിലപിക്കുകയാണ് ആഫ്രിക്കൻ മാധ്യമ ലോകവും സോഷ്യൽ മീഡിയയും വിലപിക്കുന്നു.ഇത്രയധികം മനുഷ്യർ കൊല ചെയ്യപ്പെട്ടിട്ടും ഈ കൂട്ടക്കൊലകളെ അപലപിക്കാനോ ഇത് അന്താരാഷ്ട്ര ശ്രദ്ധയിലേയ്ക്കു കൊണ്ടു വരാനോ ആരും തയാറായിട്ടില്ല എന്നത് ആഫ്രിക്കയിലെമ്പാടും വിമർശനമുയർത്തുന്നു.

യുഎസ് ഭരണകൂടം നൈജീരിയയിൽ ക്രൈസ്തവ വംശഹത്യ നടക്കുന്നു എന്ന് ആരോപിച്ചതിനു പിന്നാലെയാണ് ഇപ്പോൾ മിതവാദികളായ 177 മുസ്ലിങ്ങൾ കൊല്ലപ്പെട്ടത്. ഇതോടെ ക്രൈസ്തവ-മുസ്ലിം വംശഹത്യ ഇവിടെ സന്തുലനാവസ്ഥയിൽ സർക്കാർ സന്തോഷിക്കുന്നുണ്ടാകും എന്നാണ് പ്രമുഖ പബ്ലിക് അഫയേഴ്‌സ് നിരൂപകനായ ഡോ. ആംബ്രോസ് ഇഗ്‌ബോക്ക് പറഞ്ഞത്.

നൈജീരിയയിലെ സുപ്രീം കൗൺസിൽ ഫോർ ഷരിയ, നൈജീരിയയിലെ സ്വതന്ത്ര ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ പ്രൊഫസർ ജോഷ് അമുപിതനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇവിടുത്തെ ക്രൈസ്തവ വംശഹത്യയെ കുറിച്ച് അടുത്തിടെ അദ്ദേഹം പ്രസിദ്ധീകരിച്ച ഗവേഷണത്തിന്‍റെ പ്രതിഫലനമായിരുന്നു ആ ആവശ്യം.

logo
Metro Vaartha
www.metrovaartha.com