ഒബാമയും മിഷേല്‍ ഒബാമയും ഇനി സിനിമാ മേഖലയിലേക്ക് | Video

മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും സിനിമാ നിര്‍മാണ രംഗത്തേക്ക് കടക്കുന്നു. ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്സിന്‍റെ ജീവിതകഥ പറയുന്ന ചിത്രമാണ് ഇരുവരും നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ആമസോണ്‍ എംജിഎമ്മുമായി ബറാക് ഒബാമയുടെ നിര്‍മാണക്കമ്പനി ചര്‍ച്ചകള്‍ നടത്തുകയാണ്.

കെവിന്‍ കുക്കിന്‍റെ 2014 ല്‍ പുറത്തിറങ്ങിയ 'ദ് ടൈഗര്‍ സ്ലാം: ദ് ഇന്‍സൈഡ് സ്റ്റോറി ഓഫ് ദ് ഗ്രേറ്റസ്റ്റ് ഗോള്‍ഫ് എവര്‍ പ്ലെയ്ഡ്' എന്ന പുസ്തകത്തിന്‍റെ പകര്‍പ്പവകാശം ആമസോണ്‍ എംജിഎം സ്റ്റുഡിയോസ് അടുത്തിടെ വാങ്ങിയിരുന്നു. ഈ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുക.

2000- 2001 വര്‍ഷത്തിലെ 4 പ്രധാന ടൂര്‍ണമെന്‍റുകളിലും ഒരേസമയം ചാമ്പ്യനായ ആദ്യത്തെ ഗോള്‍ഫ് കളിക്കാരനായി വുഡ്സ് എങ്ങനെ മാറി എന്നാണ് പുസ്തകം പറയുന്നത്. 'ടൈഗര്‍ സ്ലാം' എന്നറിയപ്പെടുന്ന അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ നേട്ടങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. സംവിധായകന്‍ റെയ്നാള്‍ഡോ മാര്‍ക്കസ് ഗ്രീന്‍ ആയിരിക്കും ടൈഗര്‍ വുഡ്സിന്‍റെ ബയോപിക് സംവിധാനം ചെയ്യുക

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com