

മെഡിറ്ററേനിയൻ കടലിൽ അഭയാർഥികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി 53 മരണം
social media
ട്രിപ്പോളി: ലിബിയൻ തീരത്ത് മെഡിറ്ററേനിയൻ കടലിൽ അഭയാർഥികളുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 53 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയായിരുന്നു അപകടം. 55 ലധികം പേർ അപകടത്തിൽ പെട്ടതായും രക്ഷാപ്രവർത്തനത്തിൽ രണ്ടു നൈജീരിയൻ സ്ത്രീകളെ മാത്രമാണ് രക്ഷിക്കാനായതെന്നും ഇന്‍റർനാഷണൽ ഓർഗനൈസേഷൻ ഫൊർ മൈഗ്രേഷൻ അറിയിച്ചു.
സാവിയയിൽ നിന്ന് പുറപ്പെട്ട ബോട്ട് വെള്ളിയാഴ്ച സുവാര തീരത്ത് മറിയുകയായിരുന്നു.കഴിഞ്ഞ വർഷം മാത്രം മെഡിറ്ററേനിയൻ കടലിടുക്കിൽ 1500ലധികം അഭയാർഥികളെ കാണാതായിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ജനുവരിയിൽ മാത്രം ഈ പ്രദേശത്ത് കുറഞ്ഞത് 375 അഭയാർഥികളെ കാണാതായിട്ടുണ്ടെന്നാണ് യുഎൻ റിപ്പോർട്ട്.