ഭീകരാക്രമണ ശ്രമം നടത്തിയ അഞ്ചു പേർക്ക് ജാമ്യമോ?

ബ്രിട്ടീഷ് പൊലീസിന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നില്ല: ട്രംപ്
Three white vans found under suspicious circumstances near a US airbase in Britain on Sunday.

ഞായറാഴ്ച ബ്രിട്ടനിലെ യുഎസ് വ്യോമതാവളത്തിനു സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ മൂന്നു വെള്ള വാനുകൾ

Updated on: 

ലണ്ടൻ: അമെരിക്കൻ സൈന്യം ഉപയോഗിക്കുന്ന ബ്രിട്ടനിലെ റോയൽ എയർ ഫോഴ്സ് ഫെയർ ഫോർഡ് വ്യോമതാവളത്തിനു സമീപം ഭീകരാക്രമണത്തിനു തയാറെടുത്തെന്ന സംശയത്തിൽ അറസ്റ്റിലായ അഞ്ചു പേരെ ബ്രിട്ടീഷ് പൊലീസ് ജാമ്യത്തിൽ വിട്ട നടപടി തന്നെ അത്ഭുതപ്പെടുത്തിയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

ഞായറാഴ്ചയാണ് ബ്രിട്ടനിലെ യുഎസ് വ്യോമതാവളത്തിനു സമീപം മൂന്നു വെള്ള വാനുകൾ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. ഇതിനെ തുടർന്ന് ബ്രിട്ടീഷ് ഭീകരവിരുദ്ധ പൊലീസ് അന്വേഷണം ആരംഭിച്ചു. ലണ്ടൻ സ്വദേശികളായ അഞ്ചു പേരെ സ്ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കും ഭീകര പ്രവർത്തനങ്ങൾക്കു തയാറെടുത്തു എന്ന കുറ്റത്തിനും അറസ്റ്റ് ചെയ്തു.

 Bail for the five individuals who attempted a terrorist attack?Trump

ഭീകരാക്രമണ ശ്രമം നടത്തിയ അഞ്ചു പേർക്ക് ജാമ്യമോ? ട്രംപ്

വാനുകൾ സൈനിക സംവിധാനങ്ങളുടെയും ഫോറൻസിക് വിദഗ്ധരുടെയും സഹായത്തോടെ വിശദമായി പരിശോധിച്ചു. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും ജാമ്യത്തിൽ വിട്ടവർക്ക് കർശന വ്യവസ്ഥകൾ ബാധകമാണെന്നും കൗണ്ടർ ടെററിസം പൊലീസ് മേധാവി ലോറൻസ് ടെയ് ലർ വ്യക്തമാക്കി.

വിദേശ രാജ്യത്തിന്‍റെ താൽപര്യ പ്രകാരം നേരിട്ടോ അല്ലാതെയോ പ്രവർത്തിക്കുന്ന വ്യക്തികളോ ഇടനിലക്കാരോ സംഭവത്തിനു പിന്നിൽ ഉണ്ടോ എന്നതടക്കം എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അതേ സമയം വാനുകളിൽ കണ്ടെത്തിയ വസ്തുക്കൾ പ്രവർത്തന ക്ഷമമായ സ്ഫോടക വസ്തുക്കളല്ലെന്നു പരിശോധനയിൽ കണ്ടെത്തിയതായി ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഇത് അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Foreign power's involvement in the incident is evident: Rubio

സംഭവത്തിൽ ഒരു വിദേശ ശക്തിയുടെ ഇടപെടൽ വ്യക്തം: റൂബിയോ

സംഭവത്തിൽ ഇറാനു പങ്കുണ്ടെന്ന സൂചനകൾ ടെഹ്റാൻ ശക്തമായി നിഷേധിച്ചു. ലണ്ടനിലെ ഇറാൻ എംബസി ആരോപണങ്ങളെ അടിസ്ഥാന രഹിതവും ദുരുദ്ദേശ പരവുമായ ഊഹാപോഹങ്ങൾ എന്നു വിശേഷിപ്പിച്ചു. എന്നാൽ സംഭവത്തിൽ ഒരു വിദേശ ശക്തിയുടെ ഇടപെടൽ വ്യക്തമായി കാണുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. എന്നാൽ ഏത് രാജ്യമാണ് പിന്നിലെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയി ല്ല.

logo
Metro Vaartha
www.metrovaartha.com