'ഓ കാനഡ' വിവാദത്തിനു പുറമേ പുതിയ അമെരിക്കൻ ഭൂപടവുമായി ട്രംപ്

അമേരിക്കയ്ക്ക് ഇനി കഷ്ടപ്പെടാൻ കഴിയില്ല എന്ന് അറിയാമായിരുന്നതു കൊണ്ടാണ് ട്രൂഡോ രാജി വച്ചത് എന്ന് ട്രംപ്
Donald Trump
ഡോണൾഡ് ട്രംപ്File photo
Updated on

തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ക്യാനഡയെ 51ാം അമെരിക്കൻ സംസ്ഥാനം ആയി കാണിക്കുന്ന പുതിയ അമെരിക്കൻ ഭൂപടം പങ്ക് വച്ചിരിക്കുകയാണ് നിയുക്ത അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമെരിക്കയുടെ സുവർണ കാലഘട്ടത്തിന്‍റെ പ്രഭാതം എന്നാണ് ട്രൂഡോയെ ട്രംപ് പരിഹസിച്ചിരിക്കുന്നത്.

ക്യാനഡയെ അമെരിക്കയുടെ 51ാം സംസ്ഥാനമാക്കാൻ സാമ്പത്തിക ശക്തി ഉപയോഗിക്കുമെന്നു ഭീഷണിപ്പെടുത്തി മണിക്കൂറുകൾക്കു ശേഷമാണ് ട്രംപ് ഈ ഭൂപടം സോഷ്യൽ മീഡിയയിൽ പങ്കു വച്ചതും ഓ ക്യാനഡ എന്നു കുറിച്ചതും.

തമാശകളിലൂടെയും പരിഹാസങ്ങളിലൂടെയും തന്‍റെ ഭാവി പദ്ധതികൾ പ്രകടിപ്പിക്കുന്നതും പ്രാവർത്തികമാക്കുന്നതും ട്രംപ്യൻ ശൈലിയാണ്.

തന്‍റെ തെരഞ്ഞെടുപ്പു വിജയം സാക്ഷ്യപ്പെടുത്തി മണിക്കൂറുകൾക്കു ശേഷമായിരുന്നു ട്രംപിന്‍റെ ഈ വിവാദ പത്രസമ്മേളനം.

ഫ്ലോറിഡ മാർ-എ ലാഗോ ഹോമിൽ നടത്തിയ പത്രസമ്മേളനത്തിൽ വച്ച് ക്യാനഡ എന്ന രാജ്യം കൃത്രിമമായി വരച്ച വരയ്ക്കുള്ളിലാണെന്നും അതിൽ നിന്നു രക്ഷപെടുന്നതാണ് ദേശീയ സുരക്ഷയ്ക്കു നല്ലതെന്നുമായിരുന്നു ട്രംപിന്‍റെ വിവാദ പ്രസ്താവന.

ക്യാനഡയ്ക്ക് വളരെ ചെറിയ സൈന്യം മാത്രമാണുള്ളത്. അവർ അമെരിക്കൻ സൈന്യത്തെയാണ് എപ്പോഴും ആശ്രയിക്കുന്നത്. എല്ലാം ശരിയാണ്, പക്ഷേ, നിങ്ങൾക്കറിയാമോ, അവർ അതിന് പണം നൽകണം. ഇത് വളരെ അന്യായമാണ്." കാനഡയ്ക്ക് വൻതോതിൽ വ്യാപാര കമ്മികളും സബ്‌സിഡികളും ആവശ്യമാണ്.അതെല്ലാം അമെരിക്ക നൽകുകയും വേണം.അമേരിക്കയ്ക്ക് ഇനി കഷ്ടപ്പെടാൻ കഴിയില്ല എന്ന് അറിയാമായിരുന്നതു കൊണ്ടാണ് ട്രൂഡോ രാജി വച്ചത് എന്ന് ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ കുറിച്ചു.

എന്നാൽ ക്യാനഡയെ കര കയറ്റാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്നും മറിച്ച് സാമ്പത്തിക ശക്തി ഉപയോഗിക്കുമെന്നുമായിരുന്നു ട്രംപിന്‍റെ പ്രസ്താവന. വളരെ വേഗത്തിൽ സമ്പദ് വ്യവസ്ഥയെ മാറ്റുമെന്ന് വാഗ്ദാനം ചെയ്ത ട്രംപ് തങ്ങൾ അമെരിക്കയുടെ സുവർണ കാലഘട്ടത്തിന്‍റെ ഉദയത്തോട് അടുക്കുകയാണ് എന്നും പറഞ്ഞു.

ഇതാദ്യമായല്ല ട്രംപ് ക്യാനഡയെ അമെരിക്കൻ സംസ്ഥാനമാക്കണം എന്ന ആവശ്യമുന്നയിക്കുന്നത്.

2017-2021 കാലയളവിലെ തന്‍റെ ആദ്യ ടേമിൽ പോലും ട്രൂഡോയുമായി നല്ല ബന്ധം പുലർത്താത്ത 78 കാരനായ ട്രംപ്, നവംബർ 5 ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ട്രൂഡോയെ കണ്ടത് മുതൽ ക്യാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കുക എന്ന ആശയം മുന്നോട്ട് വയ്ക്കുന്നുണ്ട്. പിന്നീട് പലതവണ തന്‍റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ട്രംപ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

"ക്യാനഡയിലെ നിരവധി ആളുകൾ 51-ാമത്തെ സംസ്ഥാനമാകാൻ ഇഷ്ടപ്പെടുന്നു. ക്യാനഡ ഇന്ന് കടുത്ത സാമ്പത്തിക അരാജകത്വം നേരിടുകയാണ്. ഈ സാമ്പത്തിക പ്രതിസന്ധികാലത്ത് അമെരിക്കയുടെ 51ാം സംസ്ഥാനമാക്കപ്പെട്ടാൽ അതിവേഗം ക്യാനഡയുടെ സമ്പദ് വ്യവസ്ഥയെ താൻ മാറ്റുമെന്നാണ് ട്രംപിന്‍റെ വാഗ്ദാനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com