സിംഗപ്പൂർ കടൽ മേഖലയിൽ കപ്പലുകൾ കൂട്ടിയിടിച്ച് തീപിടിത്തം

അപകടം റിയാവു ദ്വീപസമൂഹത്തിലെ അന്താരാഷ്ട്ര ജലാശയത്തിൽ
oil tanker ship fire singapore
ഹഫ്നിയ നൈൽ
Updated on

സിംഗപ്പൂരിലെ മാരിടൈം സെർച്ച് ആൻഡ് റെസ്‌ക്യൂ റീജിയണിനുള്ളിൽ പെദ്ര ബ്രാങ്കയിൽ നിന്ന് ഏകദേശം 55 കിലോമീറ്റർ വടക്കുകിഴക്കായി സിംഗപ്പൂർ ഫ്ലാഗ് ചെയ്ത ടാങ്കറായ ഹഫ്നിയ നൈൽ, സാവോ ടോം, പ്രിൻസിപ്പ് ഫ്ലാഗ്ഡ് ടാങ്കർ സെറസ് ഐ എന്നീ കപ്പലുകളിൽ തീപിടുത്തം. സിംഗപ്പൂർ മാരിടൈം ആൻഡ് പോർട്ട് അതോറിറ്റി (എംപിഎ) യാണ് ഈ വിവരം അറിയിച്ചത്.

TankerTrackers.com പ്രകാരം റിയാവു ദ്വീപസമൂഹത്തിലെ അന്താരാഷ്ട്ര ജലാശയത്തിൽ സെറസ് I ന്‍റെ സ്റ്റാർബോർഡ് വില്ലിൽ ഹഫ്നിയ നൈൽ കൂട്ടിയിടിച്ചതാണ് അപകടകാരണം.

ഹഫ്നിയ നൈൽ കപ്പലിൽ ആകെ 22 ജീവനക്കാരും സെറസ് I കപ്പലിൽ 40 ജീവനക്കാരും ഉണ്ടായിരുന്നു.ജീവനക്കാരെ ഒഴിപ്പിക്കാൻ സഹായിക്കാൻ ഹെലികോപ്റ്റർ അയച്ചതായി സിംഗപ്പൂർ അധികൃതർ അറിയിച്ചു. കപ്പലപകടം ഉണ്ടായെങ്കിലും അതൊന്നും പ്രദേശത്തെ ബാധിച്ചിട്ടില്ലെന്നും എന്നാൽ എണ്ണ ചോർച്ചയുണ്ടായാൽ സഹായിക്കാൻ അധികൃതർ ജാഗ്രത പുലർത്തുന്നുണ്ടെന്നും എംപിഎ റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ സിംഗപ്പൂരിനു സമീപം ഇറാൻ ഉടമസ്ഥതയിലുള്ള ക്രൂഡ് ഓയിൽ ക‍യറ്റുമതി കപ്പലപകടമാണ് നടന്നതെന്നും ഇതിനെ കുറിച്ച് വാർത്തയുണ്ട്. ഈപാശ്ചാത്യ മാധ്യമ റിപ്പോർട്ടുകൾ ഇറാനിയൻ എണ്ണ മന്ത്രാലയം തള്ളിക്കളഞ്ഞു.

സിംഗപ്പൂരിന് സമീപം വലിയ എണ്ണക്കപ്പലുകൾ കൂട്ടിയിടിച്ചു തീപിടിച്ചതായി വെള്ളിയാഴ്ച പുലർച്ചെ റോയിട്ടേഴ്‌സിന്‍റെയും ബ്ലൂംബെർഗിന്‍റെയും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇറാനിൽ നിന്ന് ചൈനയിലേക്ക് ഏകദേശം രണ്ട് ദശലക്ഷം എണ്ണ ബാരലുകൾ കയറ്റികൊണ്ടിരുന്ന കപ്പലായിരുന്നു അതെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ തകർന്ന ടാങ്കറുകളോ കേടായ രണ്ട് ടാങ്കറുകളുടെയും ക്രൂഡ് ഓയിൽ ചരക്കോ ഇറാന്‍റെതല്ല- ഇറാന്‍റെ എണ്ണ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com