

ആ 170 പേർ ഹമാസ്- പിഐജെ ജിഹാദികൾ: ഐഡിഎഫ്
ഗാസയിൽ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സിവിലിയൻ പത്രപ്രവർത്തകർ എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട 170 പേരും ഹമാസ്-പലസ്തീൻ ഇസ്ലാമിക് ജിഹാദ്, മറ്റു തീവ്രവാദ സംഘടനകൾ എന്നിവയുമായി അടുത്ത ബന്ധമുള്ളവരാണെന്നു വ്യക്തമാക്കി ഐഡിഎഫ്.
ഇവരിൽ പലരും റോയിട്ടേഴ്സ്, തുർക്കി സർക്കാരിന്‍റെ അനഡോലു ഏജൻസി, പലസ്തീൻ നൗ ന്യൂസ് ഏജൻസി തുടങ്ങിയ വാർത്താ ഏജൻസികളിൽ പ്രവർത്തിച്ചിരുന്ന തീവ്രവാദികൾ ആയിരുന്നു എന്നും അവർ വിവിധ ജിഹാദി ഗ്രൂപ്പുകളിൽ സ്നൈപ്പർമാർ, കമാൻഡർമാർ, പരിശീലകർ, പ്രചരണ ഏജന്‍റുമാർ തുടങ്ങിയ വേഷങ്ങളിൽ പ്രവർത്തിച്ചിരുന്നതായും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഇവരിൽ പലരും ഒക്റ്റോബർ ഏഴിലെ കൂട്ടക്കൊലയിൽ ഇസ്രയേലിലേയ്ക്കു നുഴഞ്ഞു കയറി പങ്കെടുത്തവരാണ് എന്നും ഐഡിഎഫ് വ്യക്തമാക്കി.