മസ്കറ്റിൽ വെടിവയ്പ്പ്: ഒരു ഇന്ത്യക്കാരനുൾപ്പെടെ 6 പേർ മരിച്ചു

മൂന്ന് അക്രമികളെ പൊലീസ് വധിച്ചു.
One Indian among 6 killed Shooting near Oman
മസ്കറ്റിൽ വെടിവയ്പ്പ്: ഒരു ഇന്ത്യക്കാരനുൾപ്പെടെ 6 പേർ മരിച്ചു
Updated on

മസ്‌കറ്റ്: ഒമാന്‍റെ തലസ്ഥാനമായ മസ്കറ്റിൽ പള്ളിക്കു സമീപമുണ്ടായ വെടിവയ്പ്പിൽ ഒരു ഇന്ത്യക്കാരനും 4 പാക് പൗരന്മാരും ഉൾപ്പെടെ 6 പേർ മരിച്ചു. മൂന്ന് അക്രമികളെ പൊലീസ് വധിച്ചു. കൊല്ലപ്പെട്ട ആറാമൻ ഒമാൻ പൊലീസ് സേനാംഗമാണ്. 28 പേർക്ക് പരുക്കേറ്റു.

മരിച്ചവരെയോ പരുക്കേറ്റവരെയോ സംബന്ധിച്ച വിവരങ്ങൾ അറിവായിട്ടില്ല. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ വാദി കബീര്‍ മേഖലയില്‍ തിങ്കളാഴ്ച രാത്രിയാണ് വെടിവയ്പ്പുണ്ടായത്. പരിക്കേറ്റവരില്‍ നാലുപേര്‍ റോയല്‍ ഒമാന്‍ പൊലീസിലേയും സിവില്‍ ഡിഫന്‍സിലേയും ആംബുലന്‍സ് അഥോറിറ്റിയിലേയും അംഗങ്ങളാണ്. ആക്രമണത്തിനു കാരണം വ്യക്തമല്ല. അക്രമികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com