

മഡൂറോയും ഭാര്യയും
ന‍്യൂയോർക്ക്: അപ്രതീക്ഷിതവും നാടകീയവുമായാണ് വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളസ് മഡൂറോയെയും ഭാര്യയെയും യുഎസ് ബന്ദിയാക്കിയതെന്ന് റിപ്പോർട്ടുകൾ.
ശനിയാഴ്ച രാവിലെ 30 മിനിറ്റ് മാത്രം നീണ്ട ഓപ്പറേഷനിലൂടെയാണ് അമെരിക്ക അതീവ സുരക്ഷയുള്ള കാരക്കാസിലെ ഫോർട്ട് ടിയുന സൈനിക സമുച്ചയത്തിനുള്ളിലെ വസതിയിൽ നിന്ന് മഡൂറോയെയും ഭാര്യയെയും പിടികൂടിയത്.
ആക്രമണം നടക്കുമ്പോള്‍ ഇരുവരും ഉറക്കത്തിലായിരുന്നു എന്നാണ് വിവരം. വിളിച്ചുണര്‍ത്തി മുറിയിൽ നിന്ന് വലിച്ചിഴച്ച് ബന്ദികളാക്കുകയായിരുന്നു.
എന്നാൽ യുഎസ് സൈന്യം വളയുമ്പോൾ സുരക്ഷിതമായ മുറിയിലേക്കുള്ള മാറാനുള്ള ശ്രമത്തിലായിരുന്നു മഡുറോയും ഭാര്യയുമെന്നും വിവരമുണ്ട്.
മഡൂറയും ഭാര്യയും ഒരു കോട്ടയിലായിരുന്നെന്നാണ് ട്രംപ് പറയുന്നത്. രണ്ട് പേര്‍ക്ക് പരുക്കേറ്റതൊഴിച്ചാല്‍ യുഎസ് സൈന്യത്തില്‍ മറ്റ് അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.