ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്നും അവസാന വിമാനവും ഇന്ത്യയിലെത്തി

ഇറാനിൽ നിന്നും തിരികെ എത്തിയവരുടെ എണ്ണം 2858 ആയി
operation sindhu 282 more indians evacuated from iran

ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്നും അവസാന വിമാനവും ഇന്ത്യയിലെത്തി

Updated on

ന്യൂഡൽഹി: ഇറാനിൽ നിന്നുമുള്ശ അവസാന വിമാനവും ഇന്ത്യയിലെത്തി. ഓപ്പറേഷൻ സിന്ധുവിന്‍റെ ഭാഗമായി 282 യാത്രക്കാരുമായാണ് ബുധനാഴ്ച പുലർച്ചെ വിമാനം ഡൽഹിയിലെത്തിയത്. ഇതോടെ ഇറാനിൽ നിന്നും തിരികെ എത്തിയവരുടെ എണ്ണം 2858 ആയി.

ഇറാൻ-ഇസ്രയേൽ എന്നിവിങ്ങളിൽ നിന്നും പൗരന്മാരെ ഒഴിപ്പിക്കുന്നത് താത്ക്കാലികമായി മരവിപ്പിക്കുക‍യാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച ഇരു രാജ്യങ്ങളും വെടിനിർത്തൽ കരാറിൽ ഒപ്പു വച്ചതോടെയാണ് പൗരന്മാരെ ഒഴിപ്പിക്കുന്നത് താത്ക്കാലികമായി നിർത്താൻ രാജ്യം തീരുമാനിച്ചത്.

ഡൽഹിയിൽ നിന്നും പശ്ചിമേഷ്യയിലേക്കുള്ള വ്യോമ ഗതാഗതവും സാധാരണ നിലയിലേക്ക് എത്തുകയാണ്.ഇസ്രയേൽ ചൊവ്വാഴ്ച തന്നെ വ്യോമപാത തുറന്നിരുന്നു. ഇറാനും വൈകാതെ വ്യോമപാത തുറക്കുമെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com