ട്രംപിന്‍റെ നോബൽ കൊതി ഇന്ത്യയുമായുള്ള സൗഹൃദം തകർത്തു:മുൻ ഡെമോക്രാറ്റിക് നേതാവ് റഹം ഇമ്മാനുവൽ

യുഎസിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ ചൈനയ്ക്കെതിരെ ഒരു പ്രധാന പ്രതിരോധമായി നിർമാണ, സാങ്കേതിക, സൈനിക മേഖലകളിൽ മാറിയേനെ എന്നും റഹം ഇമ്മാനുവൽ
US, India could  become major bulwark against China manufacturing, technological, military sectors, said Rahm Emanuel.

യുഎസിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ ചൈനയ്ക്കെതിരെ ഒരു പ്രധാന പ്രതിരോധമായി നിർമാണ, സാങ്കേതിക, സൈനിക മേഖലകളിൽ മാറിയേനെ :റഹം ഇമ്മാനുവൽ

file photo

Updated on

ഇന്ത്യയുമായുള്ള 40 വർഷത്തെ സൂക്ഷ്മമായ തന്ത്രപരമായ ആസൂത്രണം ഉപേക്ഷിച്ചതിനു കാരണം പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സമാധാനത്തിനുള്ള നോബൽ സമ്മാന മോഹമാണ് എന്ന് അമെരിക്കയിലെ മുതിർന്ന മുൻ ഡെമോക്രാറ്റിക് നേതാവ് റഹം ഇമ്മാനുവൽ. ട്രംപിന് പാക്കിസ്ഥാനോടുള്ള അടുപ്പത്തെ കുറിച്ചും അദ്ദേഹം അതീവ ഗുരുതരമായ ചോദ്യങ്ങളാണ് ഉന്നയിച്ചത്. ഇസ്ലാമബാദിൽ നിന്നും ജൂണിയർ ട്രംപിന് പണം ലഭിക്കുന്നുണ്ടെന്നും ഇമ്മാനുവൽ പറഞ്ഞു.

പാക്കിസ്ഥാനുമായുള്ള വെടിനിർത്തലിൽ ട്രംപ് നോബൽ സമ്മാനത്തിന് അർഹനാണ് എന്ന് മോദി പറയാത്തതിനാലാണ് ട്രംപ് ഇന്ത്യയുമായുള്ള ബന്ധം ഉപേക്ഷിച്ചതെന്നും ട്രംപിന്‍റെ മുൻ ഭരണ കാലത്ത് ജപ്പാനിലെ അംബാസിഡറും ബരാക് ഒബാമയുടെ മുൻ സഹായിയുമായ ഇമ്മാനുവൽ പറഞ്ഞു.ഈ ആഴ്ച ഒരു അഭിമുഖത്തിൽ യുഎസിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ ചൈനയ്ക്കെതിരെ ഒരു പ്രധാന പ്രതിരോധമായി നിർമാണ, സാങ്കേതിക, സൈനിക മേഖലകളിൽ മാറിയേനെ എന്ന് റഹം ഇമ്മാനുവൽ വ്യക്തമാക്കി.

പാക്കിസ്ഥാനിൽ നിന്നുള്ള പണവും അഹങ്കാരവുമാണ് ട്രംപിന്‍റെ പ്രവർത്തന മൂലധനമെന്നും ഇമ്മാനുവൽ പറഞ്ഞു. പാക്കിസ്ഥാൻ ജൂണിയർ ട്രംപിനും ട്രംപിന്‍റെ സഹായി സ്റ്റീവ് വിറ്റ്കോഫിന്‍റെ മകനും പണം നൽകിയെന്നും ഇമ്മാനുവൽ ആരോപിച്ചു. ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ മുന്നോട്ടു കൊണ്ടു പോകുന്നതിനായി ഏപ്രിലിൽ പാക്കിസ്ഥാൻ ക്രിപ്റ്റോ കൗൺസിലുമായി ഒരു കരാറിൽ ഒപ്പു വച്ച ഒരു കമ്പനിയുടെ സഹസ്ഥാപകനായ സാക്ക് വിറ്റ്കോഫിനെ കുറിച്ചാണ് ഇമ്മാനുവൽ ഇങ്ങനെ പറഞ്ഞത്. ഡോണൾഡ് ട്രംപിന്‍റെ മക്കളായ ഡോണൾഡ് ട്രംപ് ജൂണിയറും എറിക് ട്രംപും മരുമകൻ ജാരെഡ് കുഷ്നറും ഈ സ്ഥാപനത്തിന്‍റെ ഓഹരികൾ കൈവശം വച്ചിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്.

മുൻ നിക്ഷേപ ബാങ്കറായ റഹം ഇമ്മാനുവൽ 2003 -2009 വരെ യുഎസ് പ്രതിനിധി സഭയിൽ മൂന്നു തവണ സേവനംഅനുഷ്ഠിച്ചിട്ടുണ്ട്. പ്രസിഡന്‍റ് ഒബാമയുടെ കീഴിൽ 2009-10 കാലത്ത് വൈറ്റ് ഹൗസ് ചീഫ് ഒഫ് സ്റ്റാഫും 2011-19 കാലത്ത് ഷിക്കാഗോ മേയറും ആയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com