അസിം മുനീർ കോട്ടിട്ട ബിൻ ലാദൻ!

മുൻ പെന്‍റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിനാണ് പാക് സൈനിക മേധാവി അസിം മുനീറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്

"Osama in the coat of Azim Munir" by Michael Rubin

"അസിം മുനീർ കോട്ടിട്ട ഒസാമ"മൈക്കൽ റൂബിൻ

getty image

Updated on

വാഷിങ്ടൺ: അമെരിക്കയിൽ എത്തി ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി മുഴക്കിയ പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെതിരെ അതി രൂക്ഷമായ വിമർശനവുമായി മുൻ പെന്‍റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. അസീമിന്‍റെ വാക്കുകൾ നേരത്തെ ഒസാമ ബിൻ ലാദൻ നടത്തിയ പരാമർശങ്ങൾക്കു തുല്യമാണെന്നായിരുന്നു റൂബിന്‍റെ വിമർശനം.

സൈനിക മേധാവിയുടെ പരാമർശം ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല. പാക്കിസ്ഥാൻ ഒരു തെമ്മാടി രാഷ്ട്രത്തെ പോലെ പെരുമാറുന്നു. കോട്ട് ധരിച്ച ഒസാമ ബിൻ ലാദനാണ് അസീം എന്നിങ്ങനെയായിരുന്നു റൂബിന്‍റെ പ്രതികരണം.

യുഎസ് സന്ദർശനത്തിനിടെ അസിം മുനീർ ഇന്ത്യയ്ക്കെതിരെ അണ്വായുധ ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യ സിന്ധു നദീതട അണക്കെട്ട് നിർമിച്ചാൽ അത് മിസൈൽ ഉപയോഗിച്ചു തകർക്കുമെന്ന് മുനീർ ഭീഷണി മുഴക്കിയത് അമെരിക്കൻ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ്. ഇതിനെതിരെ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ പിന്നാലെയാണ് മുൻ പെന്‍റഗൺ ഉദ്യോഗസ്ഥൻ തന്നെ മുനീറിനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com