‘ട്രംപിന്‍റെ നർമ്മബോധത്തിന് ഒരു കുറവുമില്ല’

ട്രംപിന്‍റെ ഗൂഢാലോചന ആരോപണത്തിന് ചിരിയോടെ മറുപടി പറഞ്ഞ് പുടിൻ
Putin responds to Trump's conspiracy accusation with a laugh

ട്രംപിന്‍റെ ഗൂഢാലോചന ആരോപണത്തിന് ചിരിയോടെ മറുപടി പറഞ്ഞ് പുടിൻ

file photo

Updated on

അമെരിക്കയ്ക്കെതിരെ റഷ്യ-ചൈന-ഉത്തര കൊറിയ സഖ്യമായി ചേർന്ന് ഗൂഢാലോചന നടത്തുന്നു എന്ന ഡോണൾഡ് ട്രംപിന്‍റെ ആരോപണത്തെ നല്ല നർമബോധമുള്ള വ്യക്തിയെന്നതിനു തെളിവ് എന്നു പറഞ്ഞ് നിസാരീകരിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. ചൈനയിൽ വച്ചു നടന്ന ഈ മൂന്നു ലോക നേതാക്കളുടെയും കൂടിക്കാഴ്ചയെ ട്രംപ് വിമർശിച്ചതിനു മറുപടിയായാണ് പുടിന്‍റെ ഈ പ്രതികരണം.

കഴിഞ്ഞ ദിവസം ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻ പിങ്ങിനെ അഭിസംബോധന ചെയ്ത് പരിഹാസ രൂപേണ

അമെരിക്കയ്ക്കെതിരെ നിങ്ങൾ ഗൂഢാലോചന നടത്തുമ്പോൾ വ്ലാഡിമിർ പുടിനും കിം ജോങ് ഉന്നിനും എന്‍റെ ഊഷ്മളമായ ആശംസകൾ നൽകുക എന്ന് കുറിച്ചത്.

ഈ പ്രസ്താവനയെ കുറിച്ച് ബീജിങിൽ വച്ചു ചോദിച്ചപ്പോഴാണ് ചിരിച്ചു കൊണ്ട് പുടിൻ യുഎസ് പ്രസിഡന്‍റിന്‍റെ നർമബോധത്തിനു യാതൊരു കുറവുമില്ല എന്ന് പറഞ്ഞ് നിസാരീകരിച്ചത്. താനും ട്രംപും തമ്മിൽ ഇപ്പോഴും നല്ല ബന്ധമാണുള്ളതെന്നും ചൈനീസ് ഉച്ചകോടിയിൽ പങ്കെടുത്ത ലോക നേതാക്കളാരും നിലവിലെ യുഎസ് ഭരണകൂടത്തെ കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുടിന്‍റെ ഈ സമീപനം ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ നേടി. ഇരു നേതാക്കളും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദത്തെ ഇത് വീണ്ടും ഓർമിപ്പിക്കുന്നുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com