ഗാസയിലെ അഭയാര്‍ഥി ക്യാംപിന് നേരെ വീണ്ടും ആക്രമണം; 100 കടന്ന് മരണ സംഖ്യ

ആളുകള്‍ പ്രാര്‍ഥിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് പലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാഫ റിപ്പോര്‍ട്ട് ചെയ്യുന്നു
over 100 dead in israeli strike at gaza school housing displaced people
ഗാസയിലെ അഭയാര്‍ഥി ക്യാംപിന് നേരെ വീണ്ടും ആക്രമണം
Updated on

ടെൽ അവീവ്: കിഴക്കൻ ഗാസയിലെ അഭയാർഥി ക്യാംപായ സ്കൂളിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആളുകള്‍ പ്രാര്‍ഥിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് പലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാഫ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ആഴ്ച ഗാസയിലുടനീളം അഭയാര്‍ഥി ക്യാംപുകളായ നാല് സ്‌കൂളുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം. കഴിഞ്ഞ 10 മാസത്തിനിടെ 40,000 പലസ്തീനികളാണ് ഇസ്രയേലിന്‍റെ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത്.

Trending

No stories found.

Latest News

No stories found.