ഭീകര വിരുദ്ധ പോരാട്ടത്തിൽ അയർലണ്ട് ഇന്ത്യയ്ക്കൊപ്പം: ഇന്ത്യയിലെ ഐറിഷ് അംബാസിഡർ

ഇന്ത്യക്കാർക്കായി പ്രത്യേക ഐറിഷ് പൊലീസ് സംവിധാനവും
Irish Ambassador to India Kevin Kelly with President

ഇന്ത്യയിലെ ഐറിഷ് അംബാസിഡർ കെവിൻ കെല്ലി രാഷ്ട്രപതിയോടൊപ്പം 

file photo

Updated on

ന്യൂഡൽഹി: ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ അയർലണ്ട് ഇന്ത്യയ്ക്കൊപ്പം ഉറച്ചു നിൽക്കുമെന്ന് ഇന്ത്യയിലെ ഐറിഷ് അംബാസിഡർ കെവിൻ കെല്ലി . അയർലണ്ടിൽ ഇന്ത്യൻ പൗരന്മാർക്കു നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച അദ്ദേഹം ഭീകരതയ്ക്ക് സമൂഹത്തിൽ ഒരു സ്ഥാനവുമില്ലെന്നും വ്യക്തമാക്കി. ഭീകരാക്രമണത്തെ അയർലണ്ടിന്‍റെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ആദ്യം തന്നെ അപലപിച്ചിരുന്നു എിന്ന് കെവിൻ കെല്ലി ചൂണ്ടിക്കാട്ടി.

ഇന്ത്യക്കാർക്കായി പ്രത്യേക ഐറിഷ് പൊലീസ് സംവിധാനം

ഇന്ത്യൻ സമൂഹവുമായി ആശയവിനിമയം നടത്താനും അവരെ പിന്തുണയ്ക്കാനും ഐറിഷ് പൊലീസ് സേന ഗാർഡ ഡിസ്ട്രിക്റ്റുകളിൽ പ്രത്യേക യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഡബ്ലിനിലും പ്രാന്ത പ്രദേശങ്ങളിലും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് അംബാസിഡറുടെ ഈ പരാമർശങ്ങൾ. അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾക്ക് നേരെ അടുത്തിടെ നടന്ന ആക്രമണങ്ങളെ സർക്കാർ ശക്തമായി അപലപിച്ചിരുന്നു.

ഇതിനെ നേരിടാൻ പ്രത്യേക പൊലീസ് യൂണിറ്റുകളും സ്ഥാപിച്ചു. കുറഞ്ഞത് ഒരു അറസ്റ്റെങ്കിലും നടത്താനുമായി. ഇനിയും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാം. യുവ ഗുണ്ടകളാണ് ഈ ആക്രമണങ്ങൾ നടത്തിയത്. അവർ ഒരിക്കലും ഐറിഷ് സമൂഹത്തെ പ്രതിനിധീകരിക്കുന്നവരല്ല- കെല്ലി വ്യക്തമാക്കി.

ജൂലൈ മുതൽ 13 ആക്രമണ കേസുകൾ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രൊഫഷണലുകൾ, ടാക്സി ഡ്രൈവർ , ഡേറ്റ സയന്‍റിസ്റ്റ്, ആറു വയസുള്ള ഒരു പെൺകുട്ടി എന്നിവർക്കെതിരായ ആക്രമണങ്ങളും ഇവയിൽ ഉൾപ്പെടുന്നുണ്ടെന്നും കെല്ലി അറിയിച്ചു.

ഇന്ത്യ എന്ന നിർണായക ശക്തി

അയർലണ്ടിലെ ഏറ്റവും വലിയ നോൺ വൈറ്റ് എത്നിക് ഗ്രൂപ്പാണ് ഇന്ത്യയുടേത്. ആരോഗ്യ സംരക്ഷണം, ഐടി, നഴ്സിങ് തുടങ്ങിയ മേഖലകളിൽ നിർണായക സംഭാവനകൾ നൽകുന്ന 60,000ത്തിലധികം ഇന്ത്യക്കാരാണുള്ളത്. ഇന്ത്യൻ വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും അയർലണ്ട് വളരെ പ്രിയപ്പെട്ട സ്ഥലമാണെന്നും അംബാസിഡർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com