യുഎസ് സേനയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍

ഇറാനെതിരായ യുഎസ് പ്രസിഡന്‍റിന്‍റെ ശത്രുതാപരമായ ഭീഷണികൾ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നവയല്ലെന്ന് ഇറാന്‍
Iran warns US forces

യുഎസ് സേനയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍

file photo

Updated on

ടെഹ്‌റാന്‍: ഇറാനെ പൂര്‍ണമായും തകര്‍ക്കുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഭീഷണിക്ക് പിന്നാലെ മേഖലയിലെ അമെരിക്കന്‍ സേനയ്ക്ക് മുന്നറിയിപ്പുമായി ഇറേനിയന്‍ സായുധ സേനയും രംഗത്തെത്തി. ഇറാനെതിരായ യുഎസ് പ്രസിഡന്‍റിന്‍റെ ശത്രുതാപരമായ പ്രസ്താവനകളും ആവര്‍ത്തിച്ചുള്ള ഭീഷണികളും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നവയല്ലെന്നും, മറിച്ച് ആഭ്യന്തര പ്രചാരണത്തിനുള്ള ഉപാധി മാത്രമാണെന്നും ഇറേനിയന്‍ സായുധ സേനയുടെ ജനറല്‍ സ്റ്റാഫും ഖാത്തം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സും പ്രസ്താവിച്ചു.

ഇറേനിയന്‍ ജനതയ്ക്കെതിരായ ആക്രമണത്തില്‍ അമെരിക്ക നേരിടുന്ന പ്രതിസന്ധിയെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. യുഎസ് സൈന്യം ക്ഷീണിതാവസ്ഥയിലായിരിക്കെ, അടിസ്ഥാനരഹിതമായ അവകാശവാദങ്ങളും ഭീഷണികളും ആവര്‍ത്തിക്കുന്നത് ശക്തിയെയല്ല, മറിച്ച് തന്ത്രപരമായ നിസഹായാവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്ന് ഇറാന്‍ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com