2026ലെ ജി20 ഉച്ചകോടി ട്രംപിന്‍റെ ഗോൾഫ് ക്ലബ്ബിൽ

പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്
 2026 G20 summit to be held at Trump-owned golf club

2026 ലെ ജി 20 ഉച്ചകോടി ട്രംപിന്‍റെ ഉടമസ്ഥതയിലുള്ള ഗോൾഫ് ക്ലബ്ബിൽ

getty images

Updated on

വാഷിങ്ടൺ: 2026 ലെ ഗ്രൂപ്പ് ഒഫ് 20(ജി 20) ഉച്ചകോടി മിയാമിക്കടുത്തുള്ള തന്‍റെ ട്രംപ് ഇന്‍റർനാഷണൽ ഡോറൽ മിയാമി ഗോൾഫ് ക്ലബ്ബിൽ വച്ചു നടത്തുമെന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഓവൽ ഓഫീസിലെ ഒരു പരിപാടിയ്ക്കിടെയാണ് മാധ്യമ പ്രവർത്തകരോട് ഉയർന്ന തലത്തിലുള്ള അന്താരാഷ്ട്ര പരിപാടിക്ക് തന്‍റെ സ്വന്തം സ്ഥലമായ ഡോറൽ ആണ് ഏറ്റവും മികച്ച സ്ഥലമെന്നു ട്രംപ് പറഞ്ഞത്.

19 രാജ്യങ്ങളും യൂറോപ്യൻ യൂണിയുനും ആഫ്രിക്കൻ യൂണിയനും അടങ്ങുന്ന ജി 20 ഉച്ചകോടി അംഗരാജ്യങ്ങൾക്ക് ഇടയിൽ ആതിഥ്യമരുളുന്നതിന് ഊഴം ഇടാറുണ്ട്. എന്നാൽ 2026ലെ ഉച്ചകോടിയുടെ ഔദ്യോഗിക തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഈ പരിപാടി ഹോട്ടൽ, റെസ്റ്റോറന്‍റ് വരുമാനത്തിലൂടെ ക്ലബ്ബിന് ദശലക്ഷക്കണക്കിനു ഡോളർ നേടിത്തരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറ‍യുന്നത് അനുസരിച്ച്, നൽകുന്ന സേവനങ്ങൾക്ക് ഡോറൽ ചെലവു മാത്രം ഈടാക്കുമെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ട്രംപിന്‍റെ ബിസിനസ് ആസ്തികളാണ് അവയെങ്കിലും ഒരു മൂന്നാം കക്ഷിയാണ് അതു നിയന്ത്രിക്കുന്നത്. അതിനാൽ താൽപര്യ വൈരുദ്ധ്യവും ഉണ്ടാകുന്നില്ല എന്ന് വൈറ്റ് ഹൗസ് പറയുന്നു.

എന്നാൽ മിയാമിയിലെ മാർ- എ-ലാഗോ, ന്യൂജെഴ്സി, വാഷിങ്ടൺ, സ്കോട്ട് ലൻഡ് എന്നിവിടങ്ങളിലെ ഗോൾഫ് റിസോർട്ടുകൾ ഉൾപ്പടെ ആഭ്യന്തരമായും വിദേശത്തുമുള്ള തന്‍റെ സ്ഥാപനങ്ങളിൽ വിദേശ നേതാക്കളെയും കോർപ്പറേറ്റ് എക്സിക്യൂട്ടീവുമാരെയും സ്വീകരിച്ചതിന് മുമ്പും ട്രംപ് വിമർശനം നേരിട്ടിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com