അവശ്യവസ്തുക്കൾ ലഭ്യമായില്ലെങ്കിൽ ഗാസയിൽ ആയിരങ്ങൾ മരണപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പ്

അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ഗാസയിലെ ആശുപത്രികളിൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഇന്ധനം അവസാനിക്കും.
ഗാസയിൽ ആശുപത്രി
ഗാസയിൽ ആശുപത്രി
Updated on

ഖാൻ യൂനിസ്: ഇന്ധനങ്ങൾ അടക്കമുള്ള അവശ്യവസ്തുക്കൾ ലഭിച്ചില്ലെങ്കിൽ ആയിരങ്ങൾ മരണപ്പെട്ടേക്കുമെന്ന മുന്നറിയിപ്പു നൽകി ഗാസയിലെ ആശുപത്രികൾ . യുദ്ധമാരംഭിച്ചതിനു പിന്നാലെ ആയിരക്കണക്കിനു പേരാണ് പരുക്കുകൾ മൂലം വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. നിലവിൽ വെള്ളവും ഭക്ഷണവും പോലും വേണ്ടത്ര ലഭിക്കാത്ത അവസ്ഥയിലാണ് ഗാസ. അതേ സമയം ഇസ്രയേൽ യുദ്ധമുറകൾ കടുപ്പിക്കുകയാണ്. മേഖലയിൽ നങ്കൂരമിടുന്ന യുഎസ് യുദ്ധ കപ്പലുകളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. ഗാസ അതിർത്തിയിൽ ഹമാസിനെ പൂർണമായും ഇല്ലാതാക്കാനുള്ള സൈനിക പരിശീലനവും തുടരുകയാണ്.

ഇതു വരെ 2329 പലസ്തീനികളാണ് ഗാസയിൽ കൊല്ലപ്പെട്ടിരിക്കുന്നതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു.

അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ഗാസയിലെ ആശുപത്രികളിൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഇന്ധനം അവസാനിക്കും. നിലവിൽ ജനറേറ്റർ ഉപയോഗിച്ചാണ് ആയിരങ്ങളുടെ ജീവൻ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഐസിയുവിലും വെന്‍റിലേറ്ററിലുമായി പിഞ്ചു കുഞ്ഞുങ്ങൾ അടക്കം നിരവധി രോഗികളാണുള്ളത്. ജനറേറ്ററുകളുടെ പ്രവർത്തനം കൂടി നിലച്ചാൽ കാര്യങ്ങൾ കൂടുതൽ ഗുരുതരമായ പ്രശ്നങ്ങളിലേക്കു നീങ്ങുമെന്ന് ക്രിട്ടിക്കൽ കെയർ കോംപ്ലക്സിലെ കൺസൾട്ടന്‍റ് ഡോ. മുഹമ്മദ് ഖണ്ഡീൽ പറയുന്നു. ആശുപത്രിയിൽ നിന്നും രോഗികളെ മാറ്റിപ്പാർപ്പിക്കുന്നത് അവരെ മരണത്തിലേക്ക് തള്ളിവിടുന്നതിനു തുല്യമാണ്. അത്രയും ഗുരുതരാവസ്ഥയിൽ തുടരുന്നവരാണ് ആശുപത്രികളിൽ ഉള്ളതെന്ന് ഡോക്റ്റർമാർ പറയുന്നു. ഗാസയിലെ ഷിഫ ആശുപത്രിയിൽ അടിയന്തരമായി 100 മൃതദേഹങ്ങളാണ് സംസ്കരിച്ചത്.

മോർച്ചറിയിൽ ഇടമില്ലാതാകുകയും ബന്ധുക്കൾക്ക് സംസ്കാരം നടത്താൻ ആകാത്ത അവസ്ഥ ന്നതോടും കൂടെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുകയല്ലാതെ മറ്റു വഴിയില്ലാതായി. സുരക്ഷ മുൻ നിർത്തി പതിനായിരക്കണക്കിന് പേരാണ് ആശുപത്രി വളപ്പിൽ ഇടം പിടിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com