''തർക്കങ്ങൾ പരിഹരിക്കണം''; ഇന്ത‍്യയുമായി സമാധാന ചർച്ചയ്ക്ക് തയാറെന്നു പാക് പ്രധാനമന്ത്രി

നാലു രാജ‍്യങ്ങൾ സന്ദർശിക്കുന്നതിന്‍റെ ഭാഗമായി ഇറാനിലെത്തിയപ്പോഴായിരുന്നു ഷഹബാസ് ഷെരീഫിന്‍റെ പ്രതികരണം
pakistan pm shehbaz sherif want peace talks with india

ഷഹബാസ് ഷെരീഫ്

Updated on

ന‍്യൂഡൽഹി: ഇന്ത‍്യയുമായി സമാധാന ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇരു രാജ‍്യങ്ങൾക്കുമിടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പാക്കിസ്ഥാൻ തയാറാണെന്നും, കശ്മീർ പ്രശ്നം മുതൽ നദീജല പ്രശ്നം വരെ എല്ലാ വിഷയങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

നാലു രാജ‍്യങ്ങൾ സന്ദർശിക്കുന്നതിന്‍റെ ഭാഗമായി ഇറാനിലെത്തിയപ്പോഴായിരുന്നു ഷഹബാസ് ഷെരീഫിന്‍റെ പ്രതികരണം.

ഭീകരവാദം ചെറുക്കൽ, വ‍്യാപാരം എന്നീ വിഷയങ്ങളിൽ ഇന്ത‍്യയുമായി സംസാരിക്കാൻ പാക്കിസ്ഥാൻ തയാറാണെന്നും, എന്നാൽ ഇന്ത‍്യ ആക്രമണം തുടരാൻ തീരുമാനിച്ചാൽ പാക്കിസ്ഥാൻ പ്രതികരിക്കുമെന്നും ഷഹബാസ് ഷെരീഫ് വ‍്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com