

അഫ്ഗാനിസ്ഥാനിൽ പാക് ബോംബ് ആക്രമണം; 10 പേർ കൊല്ലപ്പെട്ടു
afp
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ ബോംബ് ആക്രമണത്തിൽ 9 കുട്ടികളും ഒരു സ്ത്രീയും അടക്കം 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ‍്യയിലുള്ള ഒരു വീട്ടിൽ പാക്കിസ്ഥാൻ സൈന‍്യം ബോംബ് വച്ചതായാണ് വിവരം.
താലിബാൻ ഭരണകൂട വക്താവ് സാബിഹുള്ള മുജാഹിദാണ് ബോംബ് ആക്രമണം നടന്ന കാര‍്യം എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. കുനാർ, പക്തിക എന്നീ പ്രവിശ‍്യകളിൽ പാക്കിസ്ഥാൻ റെയ്ഡ് നടത്തിയതായും സാബിഹുള്ള മുജാഹിദ് കൂട്ടിച്ചേർത്തു.