World
പാക്കിസ്ഥാനിൽ ബോംബ് സ്ഫോടനം; 5 മരണം, 21 പേർക്ക് പരുക്ക്
വെള്ളിയാഴ്ച ഖൈബർപഖ്തുൻഖ്വ പ്രവശ്യയിലെ ദേരാ ഇസ്മയിൽ ഖാൻ നഗരത്തിലാണ് ആക്രമണം ഉണ്ടായത്
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരുക്ക്.
വെള്ളിയാഴ്ച ഖൈബർപഖ്തുൻഖ്വ പ്രവശ്യയിലെ ദേരാ ഇസ്മയിൽ ഖാൻ നഗരത്തിലാണ് ആക്രമണം ഉണ്ടായത്. പൊലീസ് പെട്രോളിങ് നടത്തിയിരുന്ന സ്ഥലത്താണ് അക്രമികൾ ബോംബെറിഞ്ഞത്. മരിച്ചവരിൽ പൊലീസുകാരുണ്ടോ എന്ന കാര്യം വ്യക്തമല്ല. തെഹ്രികെ താലിബാൻ വെടിനിർത്തൽ അവസാനിപ്പിച്ചതിനു പിന്നാലെ ഖൈബർപഖ്തുൻഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിൽ ഭീകാരാക്രമണം വർധിച്ചിരുന്നു.