ആണവായുധ സാധ്യത വിദൂരം, അതിനെക്കുറിച്ച് ഇപ്പോൾ ചർച്ച വേണ്ട; പാക് പ്രതിരോധ മന്ത്രി

''ആണവ സമിതിയുടെ യോഗം വിളിച്ചിട്ടില്ല''
pakistan denies nuclear meeting india strikes

പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്

Updated on

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരേ ആണവായുധം ഉപയോഗിക്കാനുള്ള സാധ്യത മുന്നിലുണ്ടെങ്കിലും വിദൂരമാണെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ആണവായുധം സംബന്ധിച്ച ചോദ്യത്തിനായിരുന്നു അദ്ദേഹത്തിനെ മറുപടി.

"ആണവായുധം പ്രയോഗിക്കാനുള്ള സാധ്യത മുന്നിലുണ്ട്. എന്നാൽ അതിനെ നമ്മൾ വളരെ വിദൂരമായ സാധ്യതയായാണ് കണക്കാക്കുന്നത്. സമീപ സാഹചര്യത്തിൽ അതിനെക്കുറിച്ച് ചർച്ച പോലും ചെയ്യേണ്ടതില്ല. അത്രയും ഗുരുതരമായ സാഹചര്യത്തിലേക്ക് എത്തും മുൻപേ എല്ലാം പരിഹരിക്കപ്പെടുമെന്നാണ് വിചാരിക്കുന്നത്. നാഷണൽ കമാൻഡ് അഥോറിറ്റിയുടെ ഒരു യോഗവും നടന്നിട്ടില്ല, അത്തരമൊരു യോഗം ഷെഡ്യൂൽ ചെയ്തിട്ടില്ല'', അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ കുറഞ്ഞത് 4 പാക്കിസ്ഥാൻ വ്യോമ താവളങ്ങളിൽ ആക്രമണം നടത്തിയതിനു ശേഷം ഷെഹ്ബാസ് ഷെരീഫ് നാഷണൽ കമാൻഡ് അഥോറിറ്റിയുടെ യോഗം വിളിക്കുമെന്ന് പാക്കിസ്ഥാൻ സൈന്യം പറഞ്ഞതിനു പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com