ബലൂചിസ്ഥാനിലെ വ്യോമാക്രമണം: ഇറാൻ അംബാസഡറെ പാക്കിസ്ഥാൻ പുറത്താക്കി

ഇറാൻ ആക്രമണം: നയതന്ത്ര ബന്ധത്തിൽ പ്രതിസന്ധി
പാക്കിസ്ഥാനിൽ ഇറാന്‍റെ വ്യോമാക്രമണം.
പാക്കിസ്ഥാനിൽ ഇറാന്‍റെ വ്യോമാക്രമണം.

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഇറാൻ നടത്തിയ വ്യോമാക്രമണം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കുന്നു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണം അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും, ബലൂചിസ്ഥാനിൽ പ്രവർത്തിക്കുന്ന രണ്ട് ഭീകര ക്യാംപുകളെ ലക്ഷ്യം വച്ചുള്ളതായിരുന്നു എന്നും വ്യക്തമായിരുന്നു.

ഇറാന്‍റെ നടപടി നിയവിരുദ്ധവും അസ്വീകാര്യവുമാണെന്ന് പാക് വിദേശ മന്ത്രാലയം പ്രതികരിച്ചു. തിരിച്ചടിക്കാൻ പാക്കിസ്ഥാന് അവകാശമുണ്ടെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇറാക്കിലെ കുർദിസ്ഥാനിലുള്ള ഇസ്രയേൽ ചാര സംഘടനാ കേന്ദ്രത്തിൽ ആക്രമണം നടത്തി 24 മണിക്കൂർ തികയും മുൻപാണ് മറ്റൊരു രാജ്യത്തു കൂടി ഇറാൻ ആക്രമണം നടത്തിയിരിക്കുന്നത്. സിറിയയിൽ ഒരു ഇറേനിയൻ കമാൻഡർ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണ് രണ്ടു രാജ്യങ്ങളിലും ഇറാൻ ആക്രമണം നടത്തിയത്.

ഇതിനു പിന്നാലെ പാക്കിസ്ഥാനിലെ ഇറാൻ അംബാസഡറെ പുറത്താക്കിയിട്ടുണ്ട്. പ്രകോപനമില്ലാതെയാണ് പാക് അതിർത്തിക്കുള്ളിൽ ഇറാൻ ആക്രമണം നടത്തിയതെന്നും, രണ്ടു കുട്ടികളുടെ മരണത്തിന് ഇതു കാരണമായെന്നും പാക്കിസ്ഥാൻ പറയുന്നു.

അഫ്ഗാനിസ്ഥാൻ, ഇറാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് സ്വതന്ത്ര ബലൂചിസ്ഥാൻ സ്ഥാപിക്കണം എന്നാവശ്യപ്പെടുന്ന ജയ്ഷ് ഇ ആദ്ൽ എന്ന സംഘടനയെ ലക്ഷ്യമിട്ടായിരുന്നു ഇറാന്‍റെ ആക്രമണം. ബോംബുകൾ വഹിക്കുന്ന ആറ് ഡ്രോണുകളും റോക്കറ്റുകളുമാണ് ജനവാസ മേഖലയിൽ പതിച്ചത്.

മേഖലയിൽ സമാധാനം ഉറപ്പു വരുത്താൻ ഇരു രാജ്യങ്ങളും ശ്രദ്ധിക്കണമെന്നാണ് ചൈന ഇതിനോടു പ്രതികരിച്ചത്.

Trending

No stories found.

Latest News

No stories found.