ദുരഭിമാനക്കൊല: പാക്കിസ്ഥാനിൽ ദമ്പതികളെ വെടിവച്ചുകൊന്ന 13 പേർ അറസ്റ്റിൽ | Video

പെൺകുട്ടിയുടെ സഹോദരന്‍റെ പരാതിയിൽ ഗോത്ര നേതാവ് വധശിക്ഷ നടപ്പിലാക്കി
pakistan honor killing video 13 arrested

ദുരഭിമാനക്കൊല: പാക്കിസ്ഥാനിൽ ദമ്പതികളെ വെടിവച്ചുകൊന്ന 13 പേർ അറസ്റ്റിൽ | Video

Updated on

കറാച്ചി: പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ, ദമ്പതികളെ വെടിവച്ചുകൊന്ന സംഭവത്തിൽ 13 പേർ അറസ്റ്റിൽ. കുടുംബങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിന് ദമ്പതികളെ ഒരു വാഹനത്തിൽ നിന്നും പിടിച്ചിറക്കി വെടിവെച്ച് കൊല്ലുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് വലിയ വിവാദങ്ങൾക്കു വഴിയൊരുക്കിയിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി അറസ്റ്റ് പ്രഖ്യാപിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാവുന്നത്.

3 ദിവസം മുന്‍പ് നടന്ന സംഭവത്തിൽ കൊലപ്പെട്ട ദമ്പതികൾ ഇൽസാനുള്ള, ബാനോ ബീബി എന്നിവരാണെന്ന് തിരിച്ചറിഞ്ഞിരുന്നു. കുടുംബത്തിന്‍റെ സമ്മതിമില്ലാതെ നടന്ന വിനാഹത്തിൽ പെൺകുട്ടിയുടെ സഹോദരന്‍റെ പരാതിയെ തുടർന്ന് ഗോത്ര നേതാവ് സർദാർ സതക്സായി ഉത്തരവിട്ടിരുന്നും നടന്നത് ദുരഭിമാനക്കൊലയാണെന്നും പൊലീസ് മേധാവി നവീദ് അക്തർ പറഞ്ഞു.

പെൺകുട്ടിയുടെ കുടംബം ഇതുവരെ പരാതിയുമായി മുന്നോട്ടു വന്നിട്ടില്ല. നിലവിൽ ഇയാൾ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും ബലൂചിസ്ഥാൻ പൊലീസ് അറിയിച്ചു.

2024 ലെ കണക്കുകൾ പ്രകാരം ഇത്തരത്തിൽ ഏകദേശം 405 ദുരഭിമാനക്കൊലകൾ നടന്നതായി പാക്കിസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ (HRCP) പറയുന്നു. പല കുടുംബങ്ങളും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ യഥാർത്ഥ കണക്കുകൾ ഇതിലും വളരെ കൂടുതലായിരിക്കുമെന്നാണ് ആക്റ്റീവിസ്റ്റുകൾ അറിയിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com