36 മണിക്കൂറിൽ 80 ഡ്രോണുകൾ, ഓപ്പറേഷൻ സിന്ദൂറിൽ ന‍ൂർ ഖാൻ വ‍്യോമതാവളം ആക്രമിക്കപ്പെട്ടു; സമ്മതിച്ച് പാക്കിസ്ഥാൻ

പാക് വിദേശകാര‍്യമന്ത്രി ഇസഹാഖ് ധർ കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിലാണ് ഓപ്പറേഷൻ സിന്ദൂറിൽ നാശനഷ്ടമുണ്ടായതായി സമ്മതിച്ചത്
pakistan ishaq dar agrees that damage to nur khan airbhase in operation sindhoor

ഇസഹാഖ് ധർ

Updated on

ഇസ്‌ലാമാബാദ്: രാജ‍്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത‍്യ തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂറിൽ സൈനിക കേന്ദ്രങ്ങൾക്ക് ഉൾപ്പടെ നാശനഷ്ടമുണ്ടായതായി പരസ‍്യമായി സമ്മതിച്ച് പാക്കിസ്ഥാൻ.

36 മണിക്കൂറിൽ 80 ഡ്രോണുകൾ വർഷിക്കപ്പെട്ടതായും റാവൽപിണ്ടിയിലെ നൂർ ഖാൻ വ‍്യോമതാവളം ആക്രമിക്കപ്പെട്ടെന്നും പാക് വിദേശകാര‍്യമന്ത്രി ഇസഹാഖ് ധർ കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ വ‍്യക്തമാക്കി.

അതേസമയം, ഇന്ത‍്യ തൊടുത്ത ഡ്രോണുകളിൽ 79 എണ്ണവും പാക്കിസ്ഥാൻ നീർവീര‍്യമാക്കിയെന്നും ധർ കൂട്ടിച്ചേർത്തു. തടുക്കാൻ സാധിക്കാതെ പോയ ഡ്രോണാണ് സൈനിക കേന്ദ്രങ്ങൾക്കു മേൽ പതിച്ചതെന്നും സൈനികർക്ക് പരുക്കേൽപ്പിച്ചതെന്നുമാണ് ധറിന്‍റെ വാദം. മേയ് 7നാണ് പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത‍്യ തിരിച്ചടി നൽകി പാക് അധീന കശ്മീരിലെയും പാക്കിസ്ഥാനിലെയും ഭീകര ക‍്യാംപുകൾ ഇന്ത‍്യ തകർത്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com