
ഇസ്‌ലാമാബാദ്: 2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് നൽകണമെന്ന് പാക്കിസ്ഥാൻ. ട്രംപിന്‍റെ പേര് നൊബേൽ പുരസ്കാരത്തിന് പാക്കിസ്ഥാൻ നാമനിർദേശം ചെയ്തു.
ഇന്ത‍്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ ട്രംപിന്‍റെ ഇടപെടൽ പരിഗണിച്ചാണ് പേര് നിർദേശിച്ചതെന്ന് എക്സ് പോസ്റ്റിലൂടെ പാക്കിസ്ഥാൻ വ‍്യക്തമാക്കി.
കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍റെ കരസേന മേധാവി അസീം മുനീറുമായി വൈറ്റ് ഹൗസിൽ ട്രംപ് കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍റെ ഈ നീക്കം. തന്‍റെ ഇടപെടൽ മൂലമാണ് ഇന്ത‍്യ -പാക് സംഘർഷം അവസാനിച്ചതെന്ന അവകാശവാദം ഉയർത്തി ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നുവെങ്കിലും ഇന്ത‍്യ ഇത് തള്ളിയിരുന്നു.