pakistan parliamentary election
pakistan parliamentary election

തെരഞ്ഞെടുപ്പ് ചൂടിൽ പാക്കിസ്ഥാൻ‌; ജയിലിൽ നിന്ന് വോട്ടു രേഖപ്പെടുത്തി ഇമ്രാൻ ഖാൻ

ദേശീയ അസംബ്ലിയിലെ 336 സീറ്റുകളിൽ 266 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. ഇതിനു മുന്നോടിയായി പാക്കിസ്ഥാനിൽ ഇന്‍റർനെറ്റ് വിലക്കേർപ്പെടുത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ദേശീയ അസംബ്ലിയിലെ 336 സീറ്റുകളിൽ 266 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. വനിതസകൾക്കായി സംവരണം ചെയ്തിട്ടുള്ള 60 സീറ്റും ന്യൂനപക്ഷങ്ങൾക്കുള്ള 10 സീറ്റും ജയിക്കുന്ന പാർട്ടി വോട്ട് വിവിഹിതത്തിന്‍റെ അനുപാതത്തിൽ പിന്നീട് വീതിച്ചു നൽകും. 12.85 കോടി വോട്ടർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മുൻ പ്രധാനമമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ‌ നിന്ന് പോസ്റ്റൽ വോട്ടു രേഖപ്പെടുത്തി. ഇമ്രാൻ ഖാന്‍റെ പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ), മറ്റൊരു മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ പാക്കിസ്ഥാൻ മുസ്ലിം ലീഗ് (പിഎംഎൽ-എൻ) എന്നിവയാണ് മത്സരരംഗത്തുള്ള പ്രധാന പാർട്ടികൾ. ദ0േശീയ അസെംബ്ലിയിലേക്ക് 5121 സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. 4 പ്രവിശ്യാ അസംബ്ലിയിലേക്കുള്ള 749 സീറ്റിൽ 593 ലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com