സൈന്യം സംയമനം പാലിക്കണം, വെടിനിർത്തൽ ധാരണ വിശ്വസ്തതയോടെ നടപ്പാക്കും; പാക് പ്രധാനമന്ത്രി

ജമ്മു കശ്മീരിലും പഞ്ചാബിലും രാജസ്ഥാനാലും ഗുജറാത്തിലും ശനിയാഴ്ച വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു ശേഷവും പാക്കിസ്ഥാൻ ആക്രമണം നടത്തിയിരുന്നു
pakistan pm says committed to kashmir ceasefire after india accuses of violations

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

File image

Updated on

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ വിശ്വസ്തതയോടെ നടപ്പാക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. സൈന്യം സംയമനം പാലിക്കണമെന്നും വെടിനിർത്തൽ കരാർ പാലിക്കൻ പാക്കിസ്ഥാൻ പ്രതിജ്ഞാബദ്ധമാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ശനിയാഴ്ച 5 മണിയോടെ നിലവിൽ വന്ന വെടിനിർ‌ത്തൽ‌ കരാർ 9 മണിയോടെ പാക്കിസ്ഥാൻ‌ ലംഘിച്ചിരുന്നു. ജമ്മു കശ്മീരിലും പഞ്ചാബിലും രാജസ്ഥാനാലും ഗുജറാത്തിലും ശനിയാഴ്ച രാത്രിയോടെ ഡ്രോൺ ആക്രമണവും ഷെല്ലിങ്ങും വെടിവയ്പ്പുമുണ്ടായിരുന്നു. ആക്രമണത്തിൽ ഒരു ബിഎസ്എഫ് ജവാൻ മരിക്കുകയും 7 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com